പൂനൂർ : ജാമിഅ മദീനതുന്നൂർ അഹ്ദൽ സാദാത്ത് സെമിനാർ നാളെ നടക്കും. കേരളീയ മുസ്‌ലിംകളുടെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ നേതൃത്വമായ അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളുടെ ഉറൂസിനോട് അനുബന്ധിച്ച് ജാമിഅഃ മദീനത്തുന്നൂർ – അഹ്ദൽ സാദാത്ത് ചെയറിന്റെ കീഴിൽ സംഘടിപ്പിക്കുന്ന സെമിനാർ മർകസ് ഗാർഡൻ പൂനൂരിൽ വെച്ച് നടക്കും. ‘അഹ്ദൽ സാദാത്ത് ;പാരമ്പര്യം സേവനം സ്വാധീനം‘ എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാർ ജാമിഅ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫാത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്യും. സാദാത്ത് യാത്രകളുടെ അന്താരാഷ്ട്ര വ്യാപനവും സ്വാധീനവും എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനി അക്കാഡമിക് ടോക്ക് നടത്തും.
കേരളത്തിലെ സയ്യിദ് കുടുംബങ്ങളും അഹ്ദൽ ഖബീലയും എന്ന വിഷയത്തിൽ ആദിൽ അബ്ദുള്ളയും കാന്തപുരം ദേശവും സയ്യിദ് അബ്ദുൽ ഖാദർ അവേലവും; സാമൂഹിക ഇടപെടലുകളുടെ സദാത്ത് മാതൃക എന്ന വിഷയത്തിൽ നിൻസിൽ നാസറും
മുസ്ലീം സാമുദായിക വിദ്യാഭ്യാസ പുരോഗതിയിൽ സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ നടത്തിയ ദൗത്യങ്ങൾ എന്ന വിഷയത്തിൽ യാസർ അബ്ദുന്നാസറും പ്രബന്ധം അവതരിപ്പിക്കും. ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ, ഇംതിയാസ് നൂറാനി തുടങ്ങിയവർ സംബന്ധിക്കും
