താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ജീവിതം, കരിയർ , പാരമ്പര്യം എന്നീ പ്രമേയങ്ങളിൽ സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമി സെമിനാർ ഇന്ന്.

ഉള്ളാൾ: കേരള മുസ്ലിം നവോത്ഥാനത്തിൽ സുപ്രധാന പങ്ക് വഹിച്ച ഉള്ളാൾ തങ്ങളുടെ പത്താം ഉറൂസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാർ മാംഗുളുരു യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ AM ഖാൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്ര ഗവേഷകരായ ആസഫ് അലവി നുറാനി , ഉമൈർ ബുഖാരി ചെറുമുറ്റം തുടങ്ങിയവർ സെമിനാർ നിയന്ത്രിക്കും. അഗാധമായ ജ്ഞാനം, നേത്യപാടവം , സാമൂഹിക പങ്കാളിത്തം , അധ്യാപനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രഗത്ഭനായ താജുൽ ഉലമയെ കുറിച്ച് കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി 25 ഓളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. സയ്യിദ് മദനി ദർഗ പ്രസിഡണ്ട് ഹനീഫ ഹാജി, ജനറൽ സെക്രട്ടറി ഷിഹാബ് സഖാഫി ,സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രിൻസിപ്പൽ അഹ്മദ് കുട്ടി സഖാഫി നെല്ലിക്കുത്ത്, ഉസ്താദുമാരായാ ഇബ്രാഹിം അഹ്‌സനി, നജീബ് നുറാനി സഖാഫി, നുമാൻ നുറാനി , സയ്യിദ് മദനി ദർഗ മസ്ജിദ് ചീഫ് ഇമാം ഇബ്രാഹിം സഅദി, ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ തുടങ്ങിയവർ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version