സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങൾ; ഡോ. പ്രജീഷ് പാലന്തറ

പൂനൂർ: സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങളാണെന്ന് ഡോ. പ്രജീഷ് പാലന്തറ പ്രസ്താവിച്ചു. വേൾഡ് മെന്റൽ ഹെൽത്ത്‌ ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി & മെന്റൽ ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന സൈക് ലോർ‘23 ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവാത്മക ലോകം സൃഷ്ടിക്കുകയും യാഥാർത്ഥ്യങ്ങളെ അവഗണിക്കാനും സോഷ്യൽ മീഡിയ മനുഷ്യനെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസങ്ങളിലായി നർച്ചറിംഗ് ഡിജിറ്റൽ വെൽനെസ്സ് എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ഐ.ഐ.ടി ബോംബെ സ്റ്റുഡന്റ്സ് കൗൺസിലർ ഡോ. ഷൗകത് അലി കാമിൽ ഉദ്ഘടാനം ചെയ്തു. ഫ്യൂചർ ഓഫ് സൈക്കോളജി എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്‌കഷനിൽ സുഹൈൽ നൂറാനി( അസി.പ്രൊ. ഇൻ സൈക്കോളജി, മർകസ് കോളേജ് ഓഫ് ആർട്സ് & സയൻസ്) യുടെ അധ്യക്ഷതയിൽ അഹമ്മദ്‌ ശറീൻ (സൈക്കോളജിസ്റ്റ്, ലീവ് ടു സ്മൈൽ), ഷാഹിദ് പയ്യന്നൂർ( ചീഫ് സൈക്കോളജിസ്റ്റ്, ഇൻസൈറ്റ് സൈക്കോളജിക്കൽ സർവീസ് സെന്റർ, പയ്യന്നൂർ) മുഹമ്മദ്‌ അർഷദ് (എഡ്യൂക്കേഷണൽ പ്ലാനർ, ടീം ഇൻക്യുബേഷൻ ) എന്നിവർ സംബന്ധിച്ചു.

ഗസ്റ്റ്‌ സ്പീകർ സീരിസിൽ അഷ്ഫാഖ് ജാഫർ( സൈക്കോളജിസ്റ്റ്) ജെയ്സൽ ജമാൽ( ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ടെക്സ ക്ലിനിക്) എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി വർക്ക്ഷോപ്, പാനൽ ഡിസ്കഷൻ, ഗസ്റ്റ് സ്പീകർ സീരീസ്, സൈക് പാലറ്റ് എക്സിബിഷൻ, ഓപ്പൺ മൈക് നൈറ്റ്‌, ബ്രീത് ആൻഡ്‌ ബി, ഫ്രോയ്ഡ് ഇൻ ഫ്രെയിം, ടൂർ ഡി അ‌വേർ, ഇൻക്വിസ്റ്റീവ് തുടങ്ങിയ സെഷനുകൾ നടന്നു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അസ്സഖാഫി ക്ലോസിംഗ് റിമാർക്സ് നിർവഹിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി & മെന്റൽ ഹെൽത്ത് സംഘടിപ്പിച്ച സൈക് ലോർ‘23 ക്യാമ്പിൽ ഡോ. പ്രജീഷ് പാലന്തറ സംസാരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version