അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു

പൂനൂർ : ജാമിഅ മദീനതുന്നൂർ അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു. കേരളീയ മുസ്‌ലിംകളുടെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ നേതൃത്വമായ അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളുടെ ഉറൂസിനോട് അനുബന്ധിച്ച് ജാമിഅഃ മദീനത്തുന്നൂർ – അഹ്ദൽ സാദാത്ത് ചെയറിന്റെ കീഴിലാണ് സെമിനാർ സംഘടിപ്പിച്ചത്. ‘അഹ്ദൽ സാദാത്ത് ;പാരമ്പര്യം സേവനം സ്വാധീനം‘ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ സാദാത്ത് യാത്രകളുടെ അന്താരാഷ്ട്ര വ്യാപനവും സ്വാധീനവും എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനി അക്കാഡമിക് ടോക്ക് നടത്തി. അഹ്ദൽ സാദാത്തീങ്ങളുടെ ജീവിതത്തെയും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും ചർച്ച ചെയ്ത പരിപാടിയിൽ വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ ക്ലോസിങ് നോട്ട് നടത്തി. ഹിസ്റ്ററി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ സുഹൈൽ കൊല്ലം സ്വാഗതാവും തബ്ഷീർ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജാമിഅ മദീനത്തുന്നൂർ അഹ്ദൽ സാദാത്ത് സെമിനാറിൽ റമളാൻ അബൂബക്കർ നൂറാനി അക്കാദമിക് ടോക്ക് നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version