അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം ഇന്ന്

പൂനൂർ: അൽ ഇത്കാൻ ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം ഇന്ന് തുടങ്ങും. ജാമിഅ മദീനതുന്നൂർ 26 ക്യാമ്പസുകളിൽ നിന്ന് എൺപതിലധികം ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ട്രെയിനിങ് പ്രോഗ്രാം റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള സെഷനുകളിൽ പ്രസ്ഥാനിക സാനിധ്യവും പങ്കാളിത്ത ആവശ്യകതയും എന്ന വിഷയത്തിൽ SYS സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും, ഇൽമു തഫ്സീർ: വായനയുടെ രീതി ശാസ്ത്രം എന്ന വിഷയത്തിൽ ജാമിഅ മദീനതുന്നൂർ അഖീദ ഡിപ്പാർട്മെന്റ് എച് ഒ ഡി ഉസ്താദ് മുഹ്‌യുദ്ധീൻ സഖാഫി കാവനൂരും ഗുരു സന്നിധി; ഓർമകളും അനുഭവങ്ങളും എന്ന പ്രമേയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുക്കഹാ ഉസ്താദ് കെ. പി. മുഹമ്മദ്‌ മുസ്ലിയാർ കൊമ്പവും, മദീനത്തൂന്നൂർ തഫ്സീർ ഡിപ്പാർട്മെന്റ് ഹെഡ് ഉസ്താദ് മുഹ്‌യുദ്ധീൻ സഖാഫി തളീക്കരയും സോഷ്യൽ മീഡിയ അപകടങ്ങളും Gen-z ജീവിത ശൈലികളും എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ സൈക്കോളജിസ്റ്റ് അഹ്മദ് ഷെറീനും സംസാരിക്കും.

ഉസ്താദ് ഹുസൈൻ ഫൈസി കൊടുവള്ളി, ഉസ്താദ് അലി അഹ്സനി എടക്കര,അബൂ സ്വാലിഹ് സഖാഫി, സൈദലവി അഹ്സനി, ആസഫ് നൂറാനി വരപ്പാറ, ഇർഷാദ് നൂറാനി കാന്തപ്പുരം, യൂനുസ് അഹ്സനി, സയ്യിദ് ത്വാഹ നൂറാനി, ഷിബിലി ത്വാഹിർ നൂറാനി, ഫത്താഹ് അബ്ദുസ്സലാം നൂറാനി തുടങ്ങിയവർ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version