അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

പൂനൂർ: അൽ ഇത്കാൻ ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടപ്പിച്ചു. ജാമിഅ മദീനതുന്നൂർ 26 ക്യാമ്പസുകളിൽ നിന്ന് എൺപതിലധികം ഫാക്കൽറ്റികൾ പങ്കെടുക്കുത്ത ട്രെയിനിങ് പ്രോഗ്രാം മദീനത്തൂന്നൂർ ഹദീസ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവളിയുടെ പ്രാർത്ഥനയോടെ പ്രാരംഭം കുറിച്ചു. ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി വരപ്പാറയുടെ അധ്യക്ഷതയിൽ ഡീൻ ഓഫ് ഫാക്കൾട്ടി അഫേഴ്‌സ് ഇർഷാദ് നൂറാനി സ്വാഗതം പറഞ്ഞു. തുടർന്നുള്ള സെഷനുകളിൽ പ്രസ്ഥാനിക സാന്നിധ്യവും പങ്കാളിത്ത ആവശ്യകതയും എന്ന വിഷയത്തിൽ SYS സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും, ഇൽമു തഫ്സീർ: വായനയുടെ രീതി ശാസ്ത്രം എന്ന വിഷയത്തിൽ ജാമിഅ മദീനതുന്നൂർ അഖീദ ഡിപ്പാർട്മെന്റ് എച് ഒ ഡി ഉസ്താദ് മുഹ്‌യുദ്ധീൻ സഖാഫി കാവനൂരും, ഗുരു സന്നിധി; ഓർമകളും അനുഭവങ്ങളും എന്ന പ്രമേയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുക്കഹാ ഉസ്താദ് കെ. പി. മുഹമ്മദ്‌ മുസ്ലിയാർ കൊമ്പവും, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലിസം എന്ന വിഷയത്തിൽ മീം സി ഇ ഒ ഡോ.അബ്ദുൽ റഊഫും, സോഷ്യൽ മീഡിയ അപകടങ്ങളും Gen-z ജീവിത ശൈലികളും എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ സൈക്കോളജിസ്റ്റ് അഹ്മദ് ഷെറീനും സംസാരിച്ചു.സൈദലവി അഹ്സനി,യൂനുസ് അഹ്സനി, സയ്യിദ് ത്വാഹ നൂറാനി, ഷിബിലി ത്വാഹിർ നൂറാനി, ജലാൽ നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ ഫാക്കൾട്ടി ട്രെയിനിങ് പ്രോഗ്രാമിൽ ഉസ്താദ് കെ. പി. മുഹമ്മദ്‌ മുസ്ലിയാർ കൊമ്പം സംസാരിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version