എ .ഐ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടെ

പൂനൂർ : എ.ഐ വെല്ലുവിളി കളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടെയാണെന്ന് പാനൽ സിസ്കഷൻ അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ൻ്റെ ഭാഗമായി ‘നിർമ്മിത ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചാറ്റ് ജി.പി.റ്റി ചർച്ചയിൽ ഉമർ അബ്ദുസ്സലാം(ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ്(ഡയറക്ടർ ഓഫ് IMMES), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെല്ലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിച്ചു. അതിനൂതന സങ്കേതിക വികാസത്തിനോട് മുഖം തിരിഞ്ഞു നിൽക്കൽ പരിഹാരമല്ലെന്ന് ഉമർ അബ്ദുസ്സലാം പറഞ്ഞു. അവയുടെ നിയന്ത്രിതമായ ഉപയോഗത്തിലൂടെ ബദലുകൾ സൃഷ്ടിക്കാനാണ് മനുഷ്യർ ശ്രമിക്കേണ്ടതെന്ന് ദാമോദർ പ്രസാദ് കൂട്ടിച്ചേർത്തു. ഇത്തരം ധൈഷണിക വേദികൾ അതിൽ പ്രധാനമാണെന്നും ചർച്ചയിൽ പറഞ്ഞു.

‘അകലങ്ങൾ അറിയുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന റോന്റിവ്യൂ’24 ൽ ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾ ഇരുന്നൂറോളം മത്സര ഇനങ്ങളിലായി മാറ്റുരയ്ച്ചു.നിർമ്മിത ബുദ്ധിയുടെയും അതിനൂതന സാങ്കേതിക വിദ്യയുടെയും യുഗത്തിൽ മനുഷ്യരെയും അവർക്കിടയിലെ അകലങ്ങളെയും തിരിച്ചറിയൽ പ്രധാനമാണെന്ന് ആവശ്യപ്പെടുന്ന റോന്റിവ്യൂ’24ന്റെ ശ്രദ്ധേയമായ പരിപാടിയായിരുന്നു പാനൽ ഡിസ്കഷൻ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version