മർകസ് ഗാർഡൻ ഫാമിലി മീറ്റ് നാളെ; 1300 കുടുംബങ്ങൾ പങ്കാളികളാകും

പൂനൂർ | സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഫാമിലി മീറ്റ് നാളെ രാവിലെ 9 മണിക്ക് മർകസ് ഗാർഡനിൽ വച്ച് നടക്കും. ജനുവരി 30,31 ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന ഉർസേ അജ്മീറിന്റെ ഭാഗമായാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങിയവർ സംബന്ധിക്കും. 1300 കുടുംബങ്ങൾ സംഗമത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version