ആരോഗ്യാധിഷ്ഠിത വികസനം വേണം: ഡോ. എം എ എച് അസ്ഹരി

പൂനൂർ: ആരോഗ്യാധിഷ്ഠിത വികസനമാണ് കാലം ആവശ്യപ്പെടുന്നതെന്ന് എസ്. വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് ഗാർഡൻ ഫൗണ്ടറും ഡയറക്ടറുമായ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു. ഫെബ്രുവരി ഒന്നു മുതൽ അഞ്ച് വരെ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഉർസെ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവക്കേഷന്റേയും ഭാഗമായി സംഘടിപ്പിച്ച ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർക്കറ്റിൽ ലഭ്യമായ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ശൈലി മാറ്റി നമ്മുടെ സംസ്കാരവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കുന്ന രൂപത്തിൽ ഉൽപ്പന്നങ്ങളെ ആവശ്യപ്പെടുകയാണ് വ്യാപാരികൾ ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണ ശാലകളും മൂല്യാധിഷ്ഠിത വസ്ത്രശാലകളും ഒരുക്കി പൂനൂർ മറ്റു നഗരങ്ങൾക്ക് മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ്സ്വാ ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ പൂനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് താര അബ്ദുറഹ്മാൻ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. അബൂബക്കർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാജി ചേപ്പാല, അഹ്മദ് കുട്ടി ഹാജി തവരക്കുന്ന്, കെ പി ബഷീർ ഹാജി പൂനൂർ, വി എം അബ്ദുള്ള കുട്ടി ഹാജി പൂക്കോട്, കെ പി കുഞ്ഞായിൻ കോളിക്കൽ തുടങ്ങിയ ആദ്യകാല വ്യാപാരികൾക്ക് മർകസ് ഗാർഡന്റെ വിശിഷ്ടാദരവ് നൽകി. സംഗമം പൂനൂരിന്റ ചരിത്ര ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കുവെച്ചു. മുഹമ്മദ് സഖാഫി സ്വാഗതവും ഗൾഫ് ബേക്ക് ശമീർ നന്ദിയും പറഞ്ഞു. സൈനുൽ ആബിദീൻ തങ്ങൾ, സി.കെ. അൻവർ സഖാവി,ആസഫ് നൂറാനി, ജലാൽ നൂറാനി, സി.കെ. അസീസ് ഹാജി, മുനവ്വർ, മുജീബ് തേക്കുംതോട്ടം, മുജീബ് മടത്തും പൊയിൽ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version