പനമരം : ബദറുൽഹുദാ ഇർസുന്നബവി ക്യാമ്പസ് വിദ്യാർത്ഥി സംഘടന നാദി ദഅവ ക്ക് കീഴിൽ രണ്ട് ദിവസമായി നടന്നു വന്ന ലൈഫ് ഫെസ്റ്റിവൽ യൂണിറ്റ് റെന്റവ്യൂ24 സമാപിച്ചു. ബദറുൽ ഹുദാ ജനറൽ സെക്രട്ടറി ഉസ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു. റെന്റവ്യൂ’24 പ്രമേയം അകലങ്ങളെ അറിയുക എന്ന ശീർഷകത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ജാമിഅ മദീനത്തുന്നൂർ ഇർസുന്നബവി ക്യാമ്പസ് ഇൻചാർജ് റഷീദുദ്ധീൻ ശാമിൽ ഇർഫാനി കാന്തപുരം, എസ് എസ് എഫ് വയനാട് ജില്ലാ സെക്രട്ടറി ജമാൽ സുൽത്താനി, നൗഫൽ അഹ്സനി പെരുന്തട്ട, മുഹമ്മദ് ഫാഇസ് അദനി അരിമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. കലാ പ്രതിഭയായി മുഹമ്മദ് നാഫിഹ് പി.പി കണ്ണൂരും സ്വർഗ്ഗ പ്രതിഭയായി മുഹമ്മദ് അദ്‌നാൻ മുത്തനൂരും ജേതാക്കളായി.
ബദറുൽ ഹുദാ യൂണിറ്റ് റെന്റവ്യൂ’24 സമാപിച്ചു.
