റെന്റിവ്യൂവിന് ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ തുടക്കം

ചങ്ങരംകുളം: സെൻസിങ് ദി സ്പെയ്‌സസ് എന്ന പ്രമേയത്തിൽ ജനുവരി അഞ്ച്, ആറ്,ഏഴ് തിയ്യതികളിൽ കോഴിക്കോട് ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന ലൈഫ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് യൂണിറ്റ് റെന്റിവ്യൂവിന് തുടക്കമായി.
ദലാഇലുൽ ഖൈറാത്ത് പ്രിൻസിപ്പൽ ശഹീർ നൂറാനിയുടെ അധ്യക്ഷതയിൽ സ്വാലിഹ് അഹ്സനി കക്കിടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം സീതി കോയ തങ്ങൾ നീറ്റിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുസ്സലാം സഅദി, അസ്ലം നൂറാനി, ഇസ്ഹാഖ് ഫാളിലി, തംജീദ് റബ്ബാനി സംബന്ധിച്ചു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ 99 ഇനങ്ങളിലായി 90 വിദ്യാർഥികൾ മാറ്റുരക്കും. ആദിൽ ഫർഹാൻ സ്വാഗതവും അബ്ദുൽ മാജിദ് നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version