പൂനൂർ: ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്. ജാമിഅ മദീനതുന്നൂർ വിദ്യാർഥിയായ ബുജൈർ ഷാഫിയാണ് അവാർഡിന് അർഹനായത്. ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന ഉസ്താദുൽ അസതീദ് ഒ.കെ ഉസ്താദിന്റെ നാമത്തിൽ നൽകുന്ന ഈ വർഷത്തെ അവാർഡ് ‘തലമുറകളുടെ ഗുരുസാഗരം ’ എന്ന ഗ്രന്ഥത്തിലെ തിരഞ്ഞെടുത്ത അദ്ധ്യായം വിവർത്തനം ചെയ്യുന്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നൂറ് പേജിലധികം വരുന്ന ഭാഗങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്താണ് ബുജൈർ ഒന്നാം സ്ഥാനത്തിന് അർഹനായത്.
ഒതുക്കുങ്ങലിൽ വെച്ച് നടന്ന ഒ.കെ ഉസ്താദ് ഇരുപത്തിരണ്ടാം ഉറൂസ് മുബാറക് സമാപന വേദിയിൽ പ്രമുഖ പണ്ഡിതരുടെയും സാദത്തുക്കളുടെയും സാന്നിധ്യത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അവാർഡ് സമ്മാനിച്ചു.
വിദ്യാർത്ഥിയെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ ഡോ.എ. പി അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. പഠനത്തോടുള്ള അതീവ താല്പര്യവും കഠിനദ്വാനവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് ഉസ്താദുമാർ പ്രശംസിച്ചു. താനാളൂർ സ്വദേശിയായ ശാഫി ബാഖവി, ഹസീന മലയിൽ എന്നീ ദമ്പതികളുടെ മകനാണ്.
