തർവിയ’44 ക്യാമ്പയിൻ മത്സരപരിപാടികൾ സമാപിച്ചു

പൂനൂർ: ജാമിഅ മദീനതുന്നൂർ റമളാൻ ഫീറ്റ് തർവിയ’44 ക്യാമ്പയിൻ മത്സരപരിപാടികൾ സമാപിച്ചു. മദീനതുന്നൂർ കാമ്പസുകളിലെ മൈനർ, ഹയർസെക്കണ്ടറി, ബാച്ച്ലർ വിഭാഗങ്ങളിലായി അനുഭവക്കുറിപ്പ് രചന മത്സരം, മാഗസിൻ നിർമ്മാണം, ഫീച്ചർ റൈറ്റിംഗ്, പോസ്റ്റർ പ്രസന്റേഷൻ, വഅള് മത്സരം, മൂഡ് ബോർഡ് ക്രിയേഷൻ, വ്ലോഗിങ്, ഇൻക്വിസ്റ്റീവ് ഗ്രാൻഡ് ക്വിസ് എന്നീ മത്സരങ്ങളാണ് നടന്നത്. മദീനതുന്നൂർ കാമ്പസുകളിൽ നിന്നും തിരഞ്ഞെടുത്ത 40 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഏപ്രിൽ അവസാനവാരത്തോടെ അവസാനിക്കും.

പോസ്റ്റർ പ്രസന്റേഷൻ മത്സരത്തിൽ ഉമൈർ അബ്ദുൽ ലത്തീഫ് (ശുഹദ എജ്യൂ ക്യാമ്പസ്‌, ഓമാനൂർ), റാഫി (ദാറുൽ ഹിദായ, ഈങ്ങാപ്പുഴ) യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി. വഅള് മത്സരത്തിൽ മുഹമ്മദ്‌ സവാദ് (മദ്റസതു ഇമാം റബ്ബാനി, കാന്തപുരം) ഒന്നാം സ്ഥാനവും മുഹമ്മദ്‌ സിനാൻ ടി (ശുഹദ എജ്യൂ കാമ്പസ്, ഒമാനൂർ) രണ്ടാം സ്ഥാനവും മുഹമ്മദ്‌ റിള ഇ (മദ്റസതു ഇമാം റബ്ബാനി കാന്തപുരം) മൂന്നാം സ്ഥാനവും നേടി. കാമ്പസ് തല മത്സരമായ ഇൻക്വിസ്റ്റീവ് ഗ്രാൻഡ് ക്വിസ് മത്സരത്തിൽ ഫൗണ്ടേഷൻ വിഭാഗം ഇമാം ഷാഫി കോളേജ് ബുസ്താനാബാദ്, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, മർകസ് അൽ മുനവ്വറ കൊല്ലം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ബാച്ച്ലർ വിഭാഗം ഇൻക്വിസ്റ്റീവ് ഗ്രാൻഡ് ക്വിസ് മത്സരത്തിൽ ശുഹദ എജ്യൂ ക്യാമ്പസ്‌ ഓമാനൂർ ഒന്നാം സ്ഥാനവും മർകസ് ഗാർഡൻ പൂനൂർ രണ്ടാം സ്ഥാനവും ഇമാം ഷാഫി കോളേജ് ബുസ്ഥാനാബാദ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മൊമെന്റോയും ക്യാഷ് അവാർഡും ദിഹ്ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൽ നൗഫൽ നൂറാനി, റാഫി നൂറാനി, അഷ്ഫാഖ് നൂറാനി എന്നിവർ നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version