കോഴിക്കോട് : മർകസ് ഗാർഡൻ്റെ നൂതന സംരംഭമായ തർവ ഇൻവെസ്മെൻസിൻ്റെ ലോഗോ ലോഞ്ചിംഗ് എസ്.വൈ.എസ്. സംസ്ഥാന സെകട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവ്വഹിച്ചു. ക്രിയാത്മകമായ സംരംഭകത്വ സംസ്കാരവും ഇസ്ലാമിക് ഫൈനാൻസിൻ്റെ ബഹുമുഖ പ്രായോഗിക സാധ്യതകളും വികസിപ്പിക്കുകയാണ് തർവയുടെ പ്രവർത്തന മേഖലയെന്ന് ഡയറക്ടർ ജലാൽ നൂറാനി അറിയിച്ചു . വിദ്യാഭാസ സാംസ്കാരിക സേവന മേഖലകളിൽ സുരക്ഷിതമായ സംരംഭകത്വങ്ങൾ വളർത്താനും യുവ സംരംഭകർക്ക് തുറന്ന അവസരങ്ങൾ സൃഷ്ട്ടിക്കാനും ഇതിലൂടെ സാധിക്കും.ഫൈനാൻസ് സർവീസസ്, ഇൻവെസ്റ്റ്മെൻ്റ് & ഫൈനാൻസ് കൺസൾട്ടൻസി തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും .ചടങ്ങിൽ ആസഫ് നൂറാനി, അഡ്വ. ശംസീർ നൂറാനി, സി.എം ശഫീഖ് നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: തർവ്വ ഇൻവെസ്റ്റ്മെന്റ്സിന്റെ ലോഗോ പ്രകാശനം മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കുന്നു
