പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന കോസ്മോ സാപിയെൻ ആർട്ടിസ്റ്റിക് എക്സ്പോ കലാ സൃഷ്ടിയുടെ ആധുനിക പകർപാണ്.‘സെൻസിങ് ദി സ്പേസസ്’ എന്ന റൊന്റീവ്യൂ’24 ന്റെ പ്രമേയത്തിന് നിറവും രൂപവും നൽകാൻ ശ്രമിക്കുകയാണ് കോസ്മോ സാപിയൻ കലാകാരന്മാർ. ഇതിന്റെ കീഴിൽ ഒരുക്കുന്ന വിത്യസ്ത കലാവിഷ്കാരങ്ങളും സൃഷ്ടികളും ഫെസ്റ്റിനെ ധന്യമാക്കുമെന്ന് സ്വാലിഹ് ഒളവട്ടൂറിന്റെ നേതൃത്വത്തിലുള്ള ടീം സാപിയൻസ് അറിയിച്ചു.സെൻസ് സ്‌കേപ്പ്, ഇല്ല്യൂഷൻ വാൾ, അബ്സ്ട്രാക്ട് ഡിസൈൻ, എ.ഐ മാജിൻ,മൈൻഡ് സ്പാ,ലിറ്റച്ചർ മ്യൂസിയം, നൈറ്റ് ഫെയർ തുടങ്ങി വൈവിധ്യമായ പദ്ധതികൾ സംഘടിപ്പിക്കും. ജാമിഅ മദീനതുന്നൂരിന്റെ വിവിധ ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുത്ത ആർട്ടിസ്റ്റുകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
ജനുവരി 5,6,7 തിയ്യതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന റൊന്റീവ്യൂ’24 ൽ ഇരുന്നുറോളം ഇനങ്ങളിൽ ആയിരത്തി മുന്നൂരിലധികം വിദ്യാർത്ഥികൾ മറ്റുരയ്ക്കും.
കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു
