മാനുഷിക അകലങ്ങളെ തിരിച്ചറിയൽ അനിവാര്യം

പൂനൂർ: നിർമ്മിത ബുദ്ധിയുടെയും അതിനൂതന സാങ്കേതിക വികാസങ്ങളുടെയും യുഗത്തിൽ മനുഷ്യരെയും അവരുടെ ഇടങ്ങളെയും തിരിച്ചറിയൽ അനിവാര്യമെന്ന് ക്യൂറേറ്റർ ടോക്ക് അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ന്റെ ഭാഗമായി ‘സെൻസിങ്ങ് ദി സ്പെയ്സസ് ‘എന്ന പ്രമേയത്തിന്റെ മനശ്ശാസ്ത്രവും സാമൂഹികവുമായ വശങ്ങളെ ക്യൂറേറ്റർ ടോക്കുകൾ ചർച്ച ചെയ്തു.ജാമിഅ മദീനതുന്നൂറിന്റെ ഇരുപതിലധികം ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ചർച്ചയുടെ ഭാഗമായി.ഒരു ക്യുറേറ്റർ ഉൾപ്പെട്ട അഞ്ചംഗ പാനലാണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്. അൻഷിഫ് അലി (മർകസ് ഗാർഡൻ),അബ്ദുൽ ഖാദർ അലവി (ദാറുൽ ഹിദായ ഈങ്ങാപ്പുഴ), അബ്ദുൽ ഹഫീള്(ഇമാം ശാഫി ബുസ്താനാബാദ്),ഫൈസലുൽ അമീൻ(മർകസ് അൽ മുനവ്വറ),ഇബ്‌റാഹിം ബാദുഷ (ജമലുല്ലൈലി ചേളാരി),സിനാൻ അഷ്‌റഫ്‌(ഇസ്റ വാടാനപ്പള്ളി),മിൻഹാജ്(ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം),മുബഷിർ പൊന്നാനി(മർകസുന്നജാത്ത് എകരൂൽ),ഹസീബ് ഹംസ(ദാറുൽ ഖുർആൻ പേരാമ്പ്ര) തുടങ്ങിയവർ തീം വായനക്കൾക്ക് നേതൃത്വം നൽകി.ജനുവരി 5,6,7 തിയ്യതികളിൽ മർകസ് ഗാർഡൻ പൂനൂരിൽ വെച്ച് നടക്കുന്ന ഫെസ്റ്റിവലിൽ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നിന്നായി ഇരുന്നോരോളം മത്സര ഇനങ്ങളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version