യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ

പൂനൂർ: ജാമിഅ മദീനത്തൂന്നൂർ ക്യാമ്പസുകളിൽ യൂണിറ്റ് റൊന്റീവ്യൂവുകൾ സമാപിച്ചു.ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ മറ്റുരയ്ച്ചു. ‘സെൻസിങ് ദി സ്പേസസ്’
എന്ന ഈ വർഷത്തെ പ്രമേയത്തെ ചർച്ച ചെയ്ത റോന്റീവ്യൂവുകൾ ക്രിയാത്മകതയുടെയും അറിവനുഭവങ്ങളുടെയും വേദിയായി.ശാഇരി കലാം,കൊളോക്കിയം,കാലിഗ്രാഫിറ്റി,ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി,മസ്അല സൊല്യൂഷൻ,ഹിഫ്ലുൽ മുതൂൻ, പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ പരിപാടിയെ വേറിട്ടതാക്കി. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ-സാംസ്‌കാരിക സംഗമങ്ങളിൽ വിദ്യഭ്യാസ,സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കിം അസ്‌ഹരി,ഡോ. സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലം,സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളളി,സീതി കോയ തങ്ങൾ നീറ്റിക്കൽ,സ്വാലിഹ് മുസ്ലിയാർ കക്കിടിപ്പുറം,അബ്ദുൽ ഖാദിർ അഹ്സനി കാമിൽ സഖാഫി മമ്പീതി, യഅ്ഖൂബ് ഫൈസി, ഡോ. അബ്ദുസ്സലാം, എൻ.അലി അബ്ദുള്ള,മജീദ് അരിയല്ലൂർ,സി. എൻ ജഅ്ഫർ, ഡോ. സി രാവുണ്ണി, എം. ലുഖ്മാൻ,ഇ. പി മുഹമ്മദ് സ്വാലിഹ് നൂറാനി,ആസഫ് നൂറാനി വരപ്പാറ,യഹ്‌യ സഖാഫി എക്കോമൗണ്ട് ,ജുനൈദ് കൈപാണി,ബാപ്പു ഹാജി പാലസ്റ്റിൻ തുടങ്ങിയവർ വ്യത്യസ്ത ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.
വിജയികളായി
തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ ജനുവരി 5,6,7 തിയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റോന്റീവ്യുവിൽ മറ്റു ക്യാമ്പസുകളുമായി മാറ്റുരയ്ക്കും.ഫെസ്റ്റിൻ്റെ ഭാഗമായി വിപുലവും വൈവിധ്യവുമായ പദ്ധതികളാണ് ആവിഷ് കരിക്കുന്നതെന്ന് ടീം കോഗ്നറ്റേഴ്സ് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version