പൂനൂർ | സിവില് സര്വിസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ നേട്ടം കൊയ്ത് മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി. കാരന്തൂർ മർകസ് സെന്റർ ഓഫ് എക്സലൻസായ പൂനൂർ ജാമിഅ മദീനതുന്നൂർ പൂർവ്വ വിദ്യാർത്ഥി അബ്ദുൽ ഫസൽ നൂറാനിയാണ് സിവിൽ സർവീസ് പരീക്ഷയിൽ 507ാംറാങ്ക് കരസ്ഥമാക്കി ഉന്നത വിജയം നേടിയത്. പൂനൂർ മർകസ് ഗാർഡൻ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ പഠിതാവായിരുന്നു ഫസൽ.
റെക്ടർ ഡോ.എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഫസലിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ശേഷം ഫസൽ കാരന്തൂർ മർകസിലെത്തി ചെയർമാൻ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരുടെ അനുഗ്രഹവും പ്രാർത്ഥനയും ഏറ്റുവാങ്ങി.നന്മാധിഷ്ഠതമായ രാഷ്ട്ര സേവനത്തിന് ഈ നേട്ടം ഉപയോഗപ്പെടുത്തണമെന്ന് ഉസ്താദ് ഉപദേശിച്ചു.ഉറച്ച ലക്ഷ്യവും തുടർച്ചയായുള്ള ശ്രമവും പരിശീലനവും നാലാം ശ്രമത്തിൽ ഫലം കണ്ടു. രണ്ട് തവണ ഇന്റർവ്യൂ വരെ എത്തുകയുണ്ടായി. പരാജയങ്ങളിൽ തളരാതെയുള്ള ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഫസലിന്റെ ഈ നേട്ടമെന്ന് ഡോ.ഹകീം അസ്ഹരി ആശീർവദിച്ചു. മാതാപിതാക്കളും ഗുരുവര്യരും നാട്ടുകാരും കൂട്ടുകാരും വിജയത്തിലെക്കാൻ നൽകിയ പിന്തുണയിൽ ഫസൽ സന്തോഷമറിയിച്ചു.
പരപ്പനങ്ങാടി തഅലീം സ്കൂളിലെ പത്താം ക്ലാസ് വരെയുള്ള പഠന ശേഷം ജാമിഅ മദീനത്തുന്നൂറിലായിരുന്നു ഫസലിൻ്റെ ഏഴുവർഷത്തെ ഉപരിപഠനം. ഈ കാലയളവിലാണ് ഫസലിൽ സിവിൽ സർവീസ് സ്വപനം സജീവമാകുന്നതും കാമ്പസിൽ തന്നെയുള്ള മർകസ് ഗാർഡൻ സിവിൽ സർവീസ് അകാദമിയിൽ പരിശീലനം ആരംഭിക്കുന്നതും . അവിടത്തെ ഫൗണ്ടേഷൻ കോഴ്സും മെന്റർഷിപ്പും റീഡിംഗ് റൂം സംവിധാനവും ഫസലിന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തു പകരുകയായിരുന്നു. 2007 ൽ മർഹൂം ചാലിയം എ പി ബാവ ഹാജി ആപ്കോയുടെ സ്പോൺസർഷിപ്പോടെ പ്രവർത്തനമാരംഭിച്ച മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ നിരവധി പേർ പ്രിലിംസ്, മെയിൻസ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി യൂസുഫ് ഇൻറർവ്യൂവിന് എത്തിയിരുന്നു. ജാമിഅ ഫൗണ്ടർ-റെക്ടർ കൂടിയായ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ ദീർഘവീക്ഷണവും ഉറച്ചകാൽവെപ്പും വിജയകരമായി ഭവിക്കുമ്പോൾ ഒരു ജനതയുടെ പ്രതീഷക്കൾക്ക് നിറം വെക്കുകയാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദവും ഡൽഹി ജാമിഅ മില്ലിയയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനവും പൂർത്തിയാക്കി.
പിഎസ് സി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി നിയമനം കാത്തിരിക്കെയാണ് സിവിൽ സർവീസ് നേട്ടം കൈയിലെത്തുന്നത്. നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ ഹിസ്റ്ററി വിഭാഗത്തിൽ പരിശീലകലനായി സേവനം അനുഷ്ഠിക്കുകയാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ അബ്ദുൽ ഫസൽ നൂറാനി പുത്തൻ വീട്ടിൽ ബാവ- അസ്റാബി ദമ്പതികളുടെ മകനാണ്.
മർക്കസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ഫൗണ്ടേഷൻ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.പത്താം ക്ലാസ് കഴിഞ്ഞവർക്ക് പുറമേ ഈ വർഷം മുതൽ എട്ടാം ക്ലാസ് മുതലുള്ള മദീനത്തുന്നൂർ സ്കൂൾ ഓഫ് കോംപിറ്റേറ്റീവ് എക്സാമിലും ഫൗണ്ടേഷൻ കോഴ്സ് നൽകുന്നു .കേരള ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ് മുതൽ ഡിഗ്രി പൂർത്തിയാകുന്നതുവരെയുള്ള എട്ടു വർഷത്തെ പ്രത്യേക പ്രോഗ്രാം ആണുളളത് .പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഹ്യൂമാനിറ്റീസ് മാത് സിനോടുകൂടെ ഡിഗ്രി പൂർത്തിയാക്കുന്നത് വരെയുള്ള ഏഴ് വർഷത്തെ പ്രോഗ്രാമാണ്.കൂടുതൽ വിവരങ്ങൾക്ക് +919061967939,+918137943717
ഫോട്ടോ: 507-)0 റാങ്ക് നേടിയ അബ്ദുൽ ഫസൽ നൂറാനിയെ ജാമിഅ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിക്കുന്നു
