ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും ഇന്നും (ഏപ്രിൽ 23) നാളെയും (ഏപ്രിൽ 24) പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും. നേരത്തെ നടന്ന ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്. സെലക്ട് ചെയ്യപ്പെട്ടവർ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത പാനൽ കാർഡുമായി രക്ഷിതാവിനോടു കൂടെ രാവിലെ 8.00 മണിക്ക് മുമ്പ് തന്നെ എത്തിച്ചേരേണ്ടതാണ്. രണ്ടാം ഘട്ട പരീക്ഷക്കെത്തുന്നവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ഫോമും ഹാൾടിക്കറ്റുമായാണ് എത്തേണ്ടത്.
സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്ള് ദൗറ (കൊമേഴ്സ്, ഹ്യുമാനിറ്റിസിനോടു കൂടെ) സിവിൽ സർവീസ് ഫൗണ്ടേഷൻ, CA, CAT തുടങ്ങിയ പ്രത്യേക ക്യാമ്പസുകൾ പ്രവർത്തിക്കുന്നു.
രണ്ട് വർഷത്തെ ഫൗണ്ടേഷനു ശേഷം ഇസ്ലാമിക് റിവീൽഡ് നോളജ്, സയൻസ്, കൊമേഴ്സ്, മോഡേൺ ലോ, ഹിസ്റ്ററി, ഇംഗ്ലീഷ്/അറബിക് ലിറ്ററേച്ചർ, സൈക്കോളജി, എക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകൾ ലഭ്യമാണ്. എഴുത്ത് പരീക്ഷയും വ്യക്തിഗത അഭിമുഖവും പരിഗണിച്ചുള്ള മെറിറ്റ് വഴിയാണ് അഡ്മിഷൻ ലഭിക്കുക. ഇൻ്റർനാഷണൽ ഇസ്ലാമിക് ലീഡേഴ്സ്, ഇംപാക്റ്റ് ഓറിയൻ്റഡ് റിസർച്ച് സ്കോളേഴ്സ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി ഡവലപ്പേഴ്സ്, ഗവൺമെൻ്റ് സെക്ടർ സർവീസേഴ്സ് എന്നീ ലക്ഷ്യങ്ങളോടെയാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സഹായങ്ങൾക്ക് 8111860098, 8891108943 എന്നീ നമ്പറിൽ ബന്ധപ്പെടുക.
ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും നാളെ
