വാടാനപ്പള്ളി :ജാമിഅ മദീനത്തുന്നൂർ കാമ്പസ് ഇസ്റ വിദ്യാർത്ഥികളുടെ വാർഷിക കലോത്സവം “ഡെസാഫിയോ” ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു.സ്റ്റേജിതര മത്സരങ്ങൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.ബോസ്ഫറസ്,തുർക്കുമെൻ, അനറ്റോളിയ എന്നീ മൂന്ന് ഗ്രൂപ്പുകളായി 150 ൽ പരം ഇനങ്ങളിലാണ് നൂറിലേറെ വിദ്യാർത്ഥികൾ മത്സരിക്കുന്നത്.ഡിസംബർ 26,27,28 തിയ്യതികളിൽ നടക്കുന്ന സ്റ്റേജിന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 26നു വൈകീട്ട് 7 മണിക്ക് കവി സി.രാവുണ്ണി നിർവഹിക്കും. എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫാളിലി മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ എം.ലുഖ്മാൻ മുഖ്യാതിഥിയാവും.
ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക റാലി,പൂർവ്വ വിദ്യാർത്ഥി സംഗമം, രക്ഷാകർതൃ സംഗമം എന്നിവയും നടക്കും.
ഇസ്റ ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു
