സ്വഭാവ സംസ്കരണത്തിലൂടെയാണ് അറിവ് പൂർണമാകുന്നത്: എൻ അലി അബ്ദുല്ല

കൊടിയത്തൂർ: സ്വഭാവ സംസ്കരണമുണ്ടാകുമ്പോഴാണ് അറിവ് പൂർണമാകുന്നത് എന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ അലി അബ്ദുല്ല പ്രസ്താവിച്ചു. നേട്ടങ്ങളെ സ്വയം പ്രചോദനമാക്കി മാറ്റി വളരാനും സാമൂഹിക സേവകരായി മാറാനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമിഅ മദീനതുന്നൂർ സയൻസ് ക്യാമ്പസായ കൊടിയത്തൂർ തർബിയത്തിൽ അവാർഡ് നൈറ്റും കരിയർ ഗൈഡും പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാമിഅത്തുൽ ഹിന്ദ് ,കേരള ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനത്തിന് ജാമിഅ മദീനത്തുനൂർ പ്രോ റെക്ടർ ആസഫ് നൂറാനി നേതൃത്വം നൽകി. കരിയർ ഗൈഡ് സെഷനിൽ സിജി ചേവായൂർ, വെഫി കേരള കരിയർ കൗൺസിലർ ജഅ്ഫർ സാദിഖ് പുളിയക്കോട് സംസാരിച്ചു. സീനിയർ മുദരിസായ നാസർ സഖാഫി അരീക്കോട്, ഇൻചാർജ് ജുനൈദ് നൂറാനി മോങ്ങം എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: മദീനത്തുന്നൂർ തർബിയത്ത് ക്യാമ്പസിൽ നടന്ന അവാർഡ് നൈറ്റ് ആൻ്റ് കരിയർ ഗൈഡ് എൻ അലി അബ്ദുല്ല ഉൽഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version