സയൻസ് ഓർബിറ്റ് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട് :ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് നാലാമത് സമ്മിറ്റ് ക്ലോയിസ്റ്റർ-4 സമാപിച്ചു. രണ്ടുദിവസമായി നീണ്ടുനിന്ന പരിപാടിയിൽ വിശ്വാസം, പ്രവർത്തനം,പഠനം തുടങ്ങിയ സെഷനുകളിൽ ഇബ്റാഹീം സഖാഫി താത്തൂർ,മുജ്തബ നൂറാനി, നജീബ് നൂറാനി ,യാസീൻ നൂറാനി, മുദസ്സിർ എൻ ഐ ടി കാലിക്കറ്റ് തുടങ്ങിയവർ സംവദിച്ചു. ബൈത്തുൽ ഇസ്സ സയൻസ് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ മദീനത്തുന്നൂറിന്റെ എട്ട് സയൻസ് ക്യാമ്പസുകളിൽ നിന്നായി 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. നീറ്റ്, ജെ.ഇ.ഇ, ജാം എക്സാമുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സമാപന സമ്മേളനം മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഹാഫിള് ഷകൂർ അഹ്സനി പറമ്പിൽ പീടിക, ഹാഷിർ സഖാഫി കണ്ണൂർ, ഉബൈദ് നൂറാനി മുണ്ടക്കുളം, ഉബൈദ് നൂറാനി പടിക്കൽ,സിനാൻ നൂറാനി തുടങ്ങിയവരും പങ്കെടുത്തു. മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് 2023-24 ലേക്കുള്ള പ്രധാന ഭാരവാഹികളായി ചെയർമാൻ : ഫൈസലുൽ അമീൻ ( പി.ജി. ഇൻ ഇസ്ലാമിക് സയൻസ്, ജാമിഅ മദീനതുന്നൂർ) കൺവീനർ : റഷീദ് മുസ്തഫ ( എച്ച് എൻ ബി ജി യു ഉത്തരാഖണ്ഡ്) ഫിനാൻസ് സെക്രട്ടറി: അഹ്മദ് വാഫി (റബ്ദാൻ യൂണിവേഴ്സിറ്റി , അബുദാബി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version