പൂനൂർ : അറിവനുഭവങ്ങളുടെ സംവേദന വേദിയായി എകസ്പേർട്ട് കോൺവോസ്. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ ’24 ന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്. വിവിധ അക്കാദമിക് മേഖലകളിൽ വൈദ്ഗദ്ധ്യം തെളിയിച്ച നൂറാനിമാർ തങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുന്ന വേദികൾ വിദ്യാർത്ഥികളുടെ ഭാവി സ്വപ്നങ്ങൾക്ക് വഴികാട്ടിയായി. വിവിധ വേദികളിൽ നടന്ന സേഷനുകളിൽ യുസുഫ് നൂറാനി, റാസി നൂറാനി, മുതവക്കിൽ നൂറാനി, ഷിബിലി നൂറാനി, സനീർ നൂറാനി, സിറാജ് നൂറാനി, ഫവാസ് നൂറാനി, ആസഫ് അലവി നൂറാനി, റമളാൻ നൂറാനി, നൂറുദ്ദീൻ നൂറാനി, സിനാൻ ബശീർ നൂറാനി, മുഹമ്മദ് നൂറാനി മാട്ടാൻ, അജ്മൽ നൂറാനി ഉളിയിൽ, സഈദ് നൂറാനി എന്നിവർ വിത്യസ്ത വിഷയങ്ങളിലായി വിദ്യാർത്ഥികളുമായി സംവദിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന റോൻ്റിവ്യു’24 ഫെസ്റ്റിവൽ അറിവിന്റെയും കലയുടെയും ആഘോശമാണ്.
അറിവനുഭവങ്ങൾ പങ്കുവെച്ച് എക്സ്പേർട്ട് കോൺവോസ്
