പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ഇന്ന് സമാപിക്കും. അകലങ്ങൾ അറിയുന്നു എന്ന പ്രമേയത്തെ ചർച്ച ചെയ്ത ഫെസ്റ്റിവൽ അതിൻ്റെ നടത്തിപ്പും വൈവിധ്യവും കൊണ്ട് ശ്രദ്ദേയമായി. ഇൻ്റർ ക്യാമ്പസ് മത്സരവും പരിപാടികൾക്ക് ആവേശം പകർന്നു. കേരളത്തിലെ ഇരുപത്തിയൊമ്പത് മദീനതുന്നൂർ കുല്ലിയകളിൽ നുന്നുള്ള ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ പൂനൂറിനെ പുളകമണിയിച്ചു.
ഇന്ന് രാവിലെ പത്ത് മണിക്ക് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിദ്യാർത്ഥികളുമായി സംവദിക്കും. ശേഷം പ്രധാന വേദിയിൽ നടക്കുന്ന ചാറ്റ് ജി.പി.റ്റി അധികരിച്ച ചർച്ചയ്ക്ക് ഉമർ അബ്ദുസ്സലാം, ദാമോദർ പ്രസാദ്, ഇ. പി. എം മുഹമ്മദ് സ്വാലിഹ് നൂറാനി എന്നിവർ നേതൃത്വം നൽകും.
ഇന്നലെ നടന്ന പാനൽ ഡിസ്കഷനിൽ സയണി സം, ഇസ്രായേൽ ലോബി; അധിനിവേശത്തിൻ്റെ അടിവേരുകൾ എന്ന വിഷയത്തിൽ മുസ്ത്ഫ പി. എറയ്ക്കൽ, ഇ. പി. എം സ്വാലിഹ് നൂറാനി എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന കൾച്ചറൽ ഗാല പൂനൂർ നഗരത്തെ പുളകം കൊള്ളിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ഗ്രീൻ ഗ്രൈൻ ഫുഡ് സ്പോട്ട്, പാപ്പിറസ് പുസ്തകമേള, ഖൽവാ തിയേറ്റർ, റൈറ്റ് വെൽ ക്ലിനിക്ക്, എജുകേഷനൽ കൗൺസിലിംഗ്, കിത്താബിക് ടെസ്റ്റ് എല്ലാം സജീവമാണ്. വിവിധ പോയിൻ്റുകളിൽ നടക്കുന്ന എക്സ്പേർട്ട് കോൺവോസ്, പ്രോ – ചാറ്റ് തുടങ്ങിയവ അറിവനുഭനുവങ്ങളുടെ വേദിയായി. ഇന്ന് വൈകീട്ട് നടക്കുന്ന ക്ലോസിങ് സെഷനോട് കൂടെ റോൻ്റിവ്യു ആഘോഷങ്ങൾ സമാപിക്കും.
