വ്യത്യസ്തമായ ഇസ്ലാമിക ശാസ്ത്ര മേഖലകളെ ഗഹനമായ പഠനത്തിനു വിധേയമാക്കി നൂറാനിമാരും മദീനതുന്നൂറിലെ വിദ്യാർഥികളും രചന നിർവഹിച്ച രിസാലകളുടെ പ്രദർശനം ‘റസാഇലുന്നൂറാനിയ്യ’ ശ്രദ്ധേയമായി.
‘അൽ ഇബ്തിഹാജ്’ എന്ന നാമധേയത്തിൽ, അറബി വ്യാകരണത്തിൽ അവഗാഹം നേടാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന കൗൺസിലിന് കീഴിൽ സംഘടിപ്പിച്ച കിതാബിക് ടെസ്റ്റ് വേറിട്ട ഇനമായിരുന്നു. കിതാബുകളുടെ ലഭ്യതയും വായനകളും സുഗമമാക്കുന്ന വ്യത്യസ്തമായ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ പരിചയപ്പെടുത്തുന്ന സെഷനും ഇതിൻ്റെ ഭാഗമായി നടന്നു.
മതപഠനത്തിന്റെയും ഗ്രന്ഥരചനയുടെയും വ്യത്യസ്ത മേഖലകളെ സ്പർശിക്കുന്ന എക്സ്പേർട് കോൺവോസിൽ നഹവ് – സ്വർഫ് വായനകളുടെ രീതിശാസ്ത്രം, ഫിഖ്ഹ്: മുതൂനുകളും അവലംബ വായനകളും, തഅലീക്കാത്, ശുറൂഹ്, ഹാശിയ: (അ)സാധ്യതകളുടെ വായനകൾ എന്നീ വിഷയങ്ങളെ അധികരിച്ച് യഥാക്രമം സഈദ് നൂറാനി, മുതവക്കിൽ നൂറാനി, ഫവാസ് സുലൈമാൻ നൂറാനി, റാസി നൂറാനി സംസാരിച്ചു.
