കലയും സംസ്കാരവും മനുഷ്യന് സൗന്ദര്യം നൽകുന്നു; സി. മുഹമ്മദ് ഫൈസി

പൂനൂർ: മനുഷ്യന് സൗന്ദര്യം നൽകുന്നത് കലയും സംസ്കാരവുമാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കിലും സംസാരത്തിലും കൃത്യത പാലിക്കുമ്പോൾ മാത്രമേ മനുഷ്യബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമത്തിൽ കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള കീനോട്ട് അഡ്രസ്സ് നടത്തി. മർകസ് ഗാർഡൻ മനേജർ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർത്ഥന നടത്തി. സൈദലവി അഹ്സനി ബസ്താനാബാദ്, നൗഫൽ നൂറാനി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. റോൻ്റിവ്യു ’24 ഉപഹാരത്തിൻ്റെ പ്രകാശനവും അവാർഡ് വിതരണവും വേദിയിൽ നടന്നു.അബുബക്കർ നിളാമി കളരാന്തിരി , സ്വാദിഖ് സഖാഫി, ശിബിലി ജൗഹർ നൂറാനി, പി.എം അയ്യൂബ് മൗലവി എന്നിവർ സംബന്ധിച്ചു. സംഗമത്തിൽ ഇർഷാദ് നൂറാനി ഉള്ളണം സ്വാഗതവും നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി സാബിത് സുലൈമാൻ നന്ദിയും പറഞ്ഞു.

‘അകലങ്ങളെ അറിയുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന റോൻ്റിവ്യു’24 കലാ മാമാങ്കത്തിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. ശനിയാഴ്ച നടക്കുന്ന മെറിറ്റ് ഫോറം കേരള വിദ്യച്ചുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.കർണാടക നിയമസഭാംഗം ബി.എം ഫാറൂഖ് മുഖ്യാതിഥിയായി സംബന്ധിക്കും. സംഗമത്തിൽ ജാമിഅ മദീനത്തൂർ ഫൗണ്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി റെക്ടർ ടോക്ക് നടത്തും. മൂന്ന് ദിവസം നീണ്ടുല്ക്കുന്ന പരിപാടി ഞായറാഴ്ച സമാപിക്കും.

ഞായറാഴ്‌ച്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ഡിസ്കഷനിൽ ‘കൃത്രിമ ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം (ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ് (ഡയറക്ടർ EMMRS), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിക്കും. ലൈഫ് ഫെസ്റ്റിവൽ ഏജുകേഷനൽ കൗൺസിലിംഗ്, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, എക്സ്പേർട്ട് കോൺവോസ്, പ്രോ ചാറ്റ്, പാനൽ ഡിസ്കഷൻ, ‘റിയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വേബിനാർ, പാപ്പിറസ് പുസ്തക മേള,ഖൽവാ തിയേറ്റർ, ഗ്രീൻ ഗ്രൈൻ കഫെ,കോസ്മോ സാപിയൻ ആർട്ടിസ്റ്റിക് എക്സ്പോ, കൾച്ചറൽ ഗാല തുടങ്ങിയ വ്യത്യസ്ത ബൗദ്ധിക-സർഗാത്മക വ്യവഹാരങ്ങളുടെ വേദിയാകും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version