ഖൽവ തിയേറ്റർ: ഏകാന്തതയുടെ അനുഭവ ലോകമൊരുങ്ങുന്നു.

ഇസ്‌ലാമിക സൈക്കോതെറാപ്പിയുടെ അനുഭവ ലോകത്തേക്ക് ആനയിക്കുകയാണ് ഖൽവ തിയേറ്റർ. എട്ട് സ്ലോട്ടുകളിലായി 32 വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന തീയേറ്റർ, ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’24 ന്റെ ഭാഗമായാണ് സംഘടിക്കപ്പെടുന്നത്. റൊന്റിവ്യൂ ആരവങ്ങളിൽ നിന്നും മാറിയ നിശബ്ദാന്തരീക്ഷത്തിലും കൃത്യമായ താപനിലയിലും സജ്ജീകരിച്ച തിയേറ്ററിൽ ഒരേസമയം നാലുപേർക്കാണ് പ്രവേശിക്കാനാവുക. സോളിറ്റ്യൂട് തെറാപ്പി, ഫോർഗിവനസ് തെറാപ്പി, ഹംദ് തെറാപ്പി, നാച്ചുറൽ മെഡിറ്റേഷൻ രീതികൾ ഒരുമിച്ച ഓരോ തെറാപ്പിയും 25 മുതൽ 35 മിനിറ്റ് വരെ നീളുന്നു. 12-17 വരെയുള്ള ലോവർ ഗ്രൂപ്പിനും 18-22 വരെയുള്ള ഫോക്കസ് ഗ്രൂപ്പിനും പ്രത്യേകമായാണ് തയ്യാറാക്കിയിരിക്കുന്നത്. ജാമിഅ മദീനത്തുന്നൂർഅവസാന വർഷ വിദ്യാർഥിയും ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി എം എ സൈക്കോളജി പഠിതാവുമായ സയ്യിദ് സഹൽ ഹൈദ്രൂസിയാണ് തിയേറ്റർ ആവിഷ്കരിക്കുന്നത്. www.bit.ly/bookmykhalwa ലിങ്കിൽ തിയേറ്റർ രജിസ്ട്രേഷനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version