പൂനൂർ: റൊൻ്റിവ്യൂ’24 ന്റെ രണ്ടാം ദിനം സ്റ്റേജ്, ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ആരംഭമായി. പ്രധാന വേദിയിലെ സബ്ജൂനിയർ തർതീലോടു കൂടിയാണ് വേദികൾ ഉണർന്നത്. മനുഷ്യ മനസ്സിൻ്റെ വിത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന പത്ത് വേദികളിലായി ചാനൽ ഡിസ്ക്കഷൻ, ടാൾക് മാസ്റ്റർ, അറബി കഥാ പ്രസംഗം, ഗ്രൂപ്പ് ഡിസ്‌ക്കഷൻ ഉർദു, റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, അൽഫിയ ടെസ്റ്റ്, നശീദ തുടങ്ങി നൂറിലധികം മത്സരങ്ങൾക്ക് പുറമെ വിവിധ അകാദമിക ചർച്ചകളും പരിശീലന സംഗമങ്ങളും നടക്കും. എക്സ്പേർട്ട് കോൺവോസിലെ വിവിധ സെഷനുകളിൽ മുതവക്കിൽ നൂറാനി, യൂസുഫ് നൂറാനി, സിനാൻ നൂറാനി, സിറാജ് റഹ്മാൻ നൂറാനി തുടങ്ങിയവർ സംസാരിക്കും. ഇന്ന് പത്ത് മണിക്ക് നടക്കുന്ന സയണിസം, ഇസ്രായേൽ ലോബി: അധിനിവേശത്തിന്റെ വേരുകൾ എന്ന വിഷയം അധികരിച്ചുള്ള ചർച്ചയിൽ മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറക്കലും ഇ പി എം സ്വാലിഹ് നൂറാനിയും നേതൃത്വം നൽകും. കോസ്മോ സാപിയൻ എക്സ്പോ, കിതാബിക് ഫെസ്റ്റ്, ഗ്രീൻ ഗ്രൈൻ കഫെ, പ്രൊ- ചാറ്റ്, ഖൽവ തീയേറ്റർ തുടങ്ങി വിവിധ പരിപാടികൾ കലാമാമാങ്കത്തിന്റെ ഭാഗമാകുന്നു.
രണ്ടാം ദിനം വേദികളുണർന്നു: പൂന്തോട്ടത്തിൽ കലാ വസന്തം
