പൂനൂർ: ആകലങ്ങൾ അറിയുന്നു എന്ന പ്രമേയത്തിൻ്റെ ദൃശ്യാവിഷ്ക്കാരമാണ് പ്രധാന വേദിയായ അൽ ബൽഖി ഡയാസ്. മനുഷ്യൻ അവന് ക്രിയാത്മകമായി ചിന്തിക്കാനും വസ്തുതകൾ അനുഭവിച്ചറിയാനുമുള്ള ശേഷിയുണ്ട്. നിർമിത ബുദ്ധിക്ക് സാധ്യമല്ലാത്ത സഹാനുഭൂതിയും കരുണയും മനുഷ്യൻ്റെ മാത്രം പ്രത്യേകതയാണ്.
ഡിജിറ്റൽ യുഗത്തിൽ ഭൗതിക വസ്തുതകളിൽ അടിമപ്പെട്ടുപോകുന്ന മനുഷ്യൻ തൻ്റെ ചുറ്റും ഒരു കൂട്ടം മനുഷ്യർ ഉണ്ടാവുമ്പോഴും നാലിഞ്ചിൻ്റെ ഡിജിറ്റൽ ലോകത്ത് അവൻ ഏകാന്ത ജീവിതം ആസ്വദിക്കുന്നു. ഇത് അവനെ അപരൻ്റെ വേദന തിരിച്ചറിയാനാകാത്ത, സ്നേഹാനുഭൂതിയും വൈകാരികതയും നിലച്ച വെറും മനുഷ്യ രൂപമായി മാറ്റുന്നു. ഇത്തരം ഒരു പ്രതിഭാസത്തെയാണ് അൽ ബൽക്കി ഡയസിലെ വ്യത്യസ്ത ഭാഗങ്ങളായി ഇടവിട്ട് നിൽക്കുന്ന ഓവൽ ആകൃതികൾ പ്രതീകപ്പെടുത്തുന്നത്.അവ വ്യക്തിസവിശേഷതയെയും സമൂഹികതയെയും കുറിക്കുന്നു. മനുഷ്യൻ അവൻ്റെ വൈകാരിക ലോകത്ത് ഒറ്റപ്പെട്ടു പോകുന്നതിനെ പ്രതീകപ്പെടുത്തുന്നതാണ് ഓവലിനെ ചുറ്റി നിൽക്കുന്ന വെളുത്ത വലയങ്ങൾ. കൂടാതെ സമൂഹ ബന്ധങ്ങലിലേക്ക് കൂടിച്ചേരാൻ പ്രയാസപ്പെടുത്തുന്ന മനുഷ്യാതിരുകളുടെ തീക്ഷ്ണതയെയും അവ സൂചിപ്പിക്കുന്നു.
ആ വലയങ്ങൾ ഡിജിറ്റൽ യുഗത്തിൽ മനുഷ്യർ എത്ര മാത്രം തന്മയത്തിലേക്കും വ്യക്തിവൈകാരികതയിലേക്കും ചുരുങ്ങിയെതന്നും കാണിക്കുന്നു.
എങ്കിലും മനുഷ്യന് തന്റെ അപരനിലേക്ക് സഹായ കരങ്ങൾ നീട്ടാനുള്ള കഴിവ് അസ്തമിക്കുന്നില്ല. ഓവലുകൾക്കിടയിൽ തന്നെ തമ്മിൽ ഒരുമ്മി നിൽക്കുന്ന ഓവലുകളും വേദിയിലാകെ നിറഞ്ഞു നിൽക്കുന്ന നീലനിറവും പ്രത്യാശയുടെയും അകന്നതിനെ അടുപ്പിക്കലിൻ്റെ വിശാലമായ സാധ്യതയെയും പ്രതിഫലിപ്പിക്കുന്നുണ്ട്. അവന് ഏത് നിമിഷവും വിടവുകൾ നികത്തി തൻ്റെ കൂട്ടുകാരനെ അടുത്തറിയാൻ കഴിഞ്ഞേക്കും.നീല നിറം ശാന്തതയുടെയും സഹാനുഭൂതിയുടെയും പ്രതീകമാണ്.
ഇവിടെ അകലങ്ങൾ കൊണ്ടുള്ള ഉദ്ദേശ്യം മനുഷ്യ മനുഷ്യനുമായും അവൻ്റെ നാഥനുമായുള്ള അകലങ്ങൾ, മനുഷ്യ ശരീരത്തിന് മനസ്സുമായുള്ള അകലങ്ങൾ തുടങ്ങിയവയാണ്. അത്കൊണ്ട് തന്നെ അൽ ബൽഖിയുടെ നാമം വേദിക്ക് ഏറ്റവും അനുയോജ്യമായത് തന്നെ. മനുഷ്യ മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ ഇസ്‌ലാമിക വീക്ഷണത്തോടെ വിലയിരുത്തിയ മനശ്ശാസ്ത്ര പണ്ഡിതനാണ് അദ്ദേഹം.
