മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം

കാന്തപുരം:‘മാപ്പിംഗ് ദി മൈൻഡ്സ് ’എന്ന പ്രമേയത്തിൽ നടക്കുന്ന മദ്റസത്തു ഇമാം റബ്ബാനി യൂണിറ്റ് റൊന്റിവ്യൂ’24 ന് പ്രൗഢ തുടക്കം.കലയെയും മാനുഷിക സാന്നിധ്യങ്ങളെയും ആഘോഷിക്കുന്ന പരിപാടി സയ്യിദ് അബ്‍ദുസ്വബൂർ ബാഹസൻ ഉദ്ഘാടനം ചെയ്തു.ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനി സന്ദേശപ്രഭാഷണവും ഇ പി മുഹമ്മദ് സ്വാലിഹ് നൂറാനി മുഖ്യപ്രഭാഷണവും നടത്തി. ഇർഷാദ് നൂറാനി ഉള്ളണം അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാലിഹ് അഹ്‌സനി,സയ്യിദ് ജുനൈദ് സുറൈജി എന്നിവർ ആശംസകൾ അറിയിച്ചു.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന 180 ഇനങ്ങളിലായി നൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
മത്സരത്തിലെ വിജയികൾ ജനുവരി 5,6,7 തിയ്യതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റോൻ്റിവ്യൂവിൽ ജാമിഅ മദീനതുന്നൂർ ഇതര ക്യാമ്പസുകളുമായി മത്സരിക്കും.

ഫോട്ടോ: മദ്റസത്തു ഇമാം റബ്ബാനി യൂണിറ്റ് റൊന്റിവ്യൂ സയ്യിദ് അബ്‍ദുസ്വബൂർ ബാഹസൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version