പൂനൂർ: സീനിയർ വിഭാഗം കഥാപ്രസംഗം ശ്രദ്ധേയമായി. വിയന്നെസ് വെറ്റ്സിൻ്റെ പ്രതിനിധിയായി ഷഫാസും ടീമും അവതരിപ്പിച്ച കഥ സ്ത്രീധനത്തിൽ പൊലിഞ്ഞുപോയ അനേകം ജീവിതങ്ങളുടെ ഹൃദയഭേധകമായ കഥ പറച്ചിലായിരുന്നു. മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യുവിൻ്റെ ഭാഗമായി നടന്ന മത്സരം മൂന്ന് ഗ്രൂപ്പുകളായാണ് അരങ്ങേറിയത്.
അവതര മികവും കഥയിലെ മാറ്റും കൊണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് ആസ്വാദകർ അഭിപപ്രായപ്പെട്ടു.
ഇന്നലെ വൈകീട്ട് തുടങ്ങിയ പരിപാടി ഇന്ന് രാത്രിയോടെ സമാപിക്കും.
വിജയികൾ ജനുവരി 5,6,7 തിയ്യതികളിൽ നടക്കുന്ന ഹോം റോൻ്റിവ്യു’24 ൽ മർകസ് ഗാർഡനെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കും.
സീനിയർ കഥാപ്രസംഗം ശ്രദ്ധേയമായി
