കോഴിക്കോട്: ലോക അറബി ഭാഷ ദിനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കാതിബ് അറബിക് മീഡിയ കളക്ടീവിന്റെ ലോഞ്ചിംഗ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. അറബിക് മാഗസിൻ , അറബിക് ചാനൽ , പോഡ്കാസ്റ്റിംഗ് , സർട്ടിഫിക്കറ്റ് കോഴ്സ്, ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളാണ് കാതിബിനു കീഴിൽ സംവിധാനിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വൈജ്ഞാനിക- സാഹിത്യ വിനിമയങ്ങൾ, ഗവേഷണങ്ങൾ,
മലബാറിന്റെ പൈതൃക പ്രക്ഷേപണം,ഇന്ത്യയുടെ ആഗോള വായന,അറബി ഭാഷാ വികാസം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാതിബ് പ്രവർത്തിക്കുക.ഓൺലൈൻ -ഓഫ് ലൈൻ മോഡുകളിൽ മാഗസിൻ ലഭ്യമായിരിക്കും. ചീഫ് പാട്രൺ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശകലനം ചെയ്തു.ചടങ്ങിൽ എസ്.എസ്.എഫ്. ദേശീയ ജനറൽ സെക്രട്ടറി സി.പി.ഉബൈദുള്ള സഖാഫി, മദീനതുന്നൂർ പ്രോ. റെക്ടർ ആസഫ് നൂറാനി, പബ്ലിഷർ യാസർ നൂറാനി മായനാട്, എഡിറ്റർ ഷഹീദ് അൻവർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ഓൺലൈൻ ആദ്യ പതിപ്പ് ar.katib.in ൽ വായിക്കാം. കൂടുതൽ വിവരങ്ങൾക്ക് katibarabic@gmail.com ബന്ധപ്പെടുക.
കാതിബ് അറബിക് മീഡിയ കളക്ടീവ്: ഇന്ത്യൻ ഗ്രാന്റ് മുഫ്തി ലോഞ്ച് ചെയ്തു.
