തിരുവനന്തപുരം: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വിജയം. ഓഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിൽ ഇരുപത്തി ഒൻപത് മത്സരങ്ങളിലായി പതിമൂന്ന് ഒന്നാം സ്ഥാനവും പത്ത് രണ്ടാം സ്ഥാനവും ആറ് മൂന്നാം സ്ഥാനവുമാണ് വിദ്യാർത്ഥികൾ നേടിയത്.
മുഹമ്മദ് ഉവൈസ് പി കെ (സീനിയർ ഫീച്ചർ റൈറ്റിംഗ്), അബ്ദുൽ ഹാദി ( ഹോസ്കൂൾ ബുക്ക് ടെസ്റ്റ്), മിസ്ഹബ് മുസ്തഫ ( സീനിയർ ബുക്ക് ടെസ്റ്റ്), മുഹമ്മദ് അലി( ജൂനിയർ കവിത രചന) , ആഷിഖ് അബ്ദുൽ അസീസ്( ജനറൽ ഖസീദ പാരായണം), മഹ്റൂഫ് അബ്ദുള്ള( ജൂനിയർ സോഷ്യൽ ട്വീറ്റ്, മുദ്രാവാക്യം രചന), മുഹമ്മദ് സവാദ് (ക്യാമ്പസ് DPR പ്രസന്റേഷൻ), മുഹമ്മദ് ഫാസിൽ( ക്യാമ്പസ് DPR പ്രസന്റേഷൻ), മിൻഹാജ് റഊഫ്( ക്യാമ്പസ് DPR പ്രസന്റേഷൻ), മുഹമ്മദ് ജസീം( ഗ്രൂപ്പ് സോങ്), മുഹമ്മദ് ഇർഫാൻ സി പി( ജനറൽ ദഫ്), ഷിനാസ് കെ ഉബൈദ്( ക്യാമ്പസ് വ്ലോഗ്) എന്നിവർ ഒന്നാം സ്ഥാനവും അബ്ദുൽ ബാസിത് ഹനീഫ്( സീനിയർ ഇംഗ്ലീഷ് പ്രസംഗം), ബുജൈർ ഷാഫി(ജൂനിയർ പ്രസംഗം അറബി), നസ്റുള്ള( സീനിയർ ക്വിസ്), മിഖദാദ് അബ്ദുൽ സലാം( സീനിയർ സർവേ ടൂൾ), ഉമറുൽ ഫാറൂഖ്( ജൂനിയർ ട്രാൻസ്ലേഷൻ അറബിക്), മുഹമ്മദ് അനീസ്( ജനറൽ സ്പോട് മാഗസിൻ), റാസി( ജൂനിയർ പ്രസംഗം ഇംഗ്ലീഷ്), മഹ്‌റൂഫ് അബ്ദുള്ള( ജൂനിയർ സാഹിത്യസംവാദം), സയ്യിദ് ബിഷർ( ജൂനിയർ ബുക്ക് ടെസ്റ്റ്), ആസിം അബ്ദുൽ വഹാബ്( ജൂനിയർ ഫീച്ചർ) എന്നിവർ രണ്ടാം സ്ഥാനവും ബുജൈർ ഷാഫി( ട്രാൻസ്ലേഷൻ അറബിക്), ആമീൻ അഷ്‌റഫ്( പ്രബന്ധം ഇംഗ്ലീഷ്), അബ്ദുൽ ബാസിത്( ജനറൽ സ്പോട് മാഗസിൻ), അഫ്സൽ( വിപ്ലവ ഗാനം) , ഹാഫിള് കൈഫ്( ജൂനിയർ ക്വിസ്) മുഹമ്മദ് നഹ്യൻ( ജൂനിയർ പ്രസംഗം ഇംഗ്ലീഷ്) എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
വിജയികളെ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൌൺസിലും അഭിനന്ദിച്ചു.
