കേരള സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രസംഗത്തിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ

കണ്ണൂർ: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായി പൂനൂർ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളായ  സഹോദരങ്ങൾ. ആഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിലാണ് സഹോദരങ്ങളായ അബ്ദുൽ ബാസിത്തും മുഹമ്മദ് നഹിയാനും വിജയം നേടിയത്. സീനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ അബ്ദുൽ ബാസിത്ത് രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അനുജനായ മുഹമ്മദ് നഹിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിലവിൽ അബ്ദുൽ ബാസിത്ത് ബി.എസ്.സി സുവോളജിയിൽ മർകസ് ഗാർഡൻ പൂനൂർ കാമ്പസിലും നഹിയാൻ ബി.എസ്.സി ഫിസിക്സിൽ  ബൈതുൽ ഇസ്സ നരിക്കുനി കാമ്പസിലും പഠനം നടത്തുന്നു. പഠന പാഠ്യേതര മേഖകളിലും സ്വഭാവമഹിമയിലും ഒരുപോലെ മികവു പുലർത്തുന്ന ഇരുവരുടെയും ഇംഗ്ലീഷ് വിജയം വലിയ അംഗീകാരമാണെന്ന് ജാമിഅ മദീനതുന്നൂർ സയൻസ് & ടെക്നോളജി കോഡിനേറ്ററും അവരുടെ ചീഫ് മെന്ററുമായ മുജ്തബ നൂറാനി കുറ്റ്യാടി സാക്ഷ്യപ്പെടുത്തുന്നു.  ഇരുവരും കണ്ണൂർ ജില്ലയിലെ കമ്പിൽ സ്വദേശികളായ ഹനീഫ് ഇബ്റാഹിം – നഫീസ ഹനീഫ് ദമ്പതികളുടെ മക്കളാണ്. ജാമിഅ മദീനതുന്നൂർ സ്റ്റാഫ് കൗൺസിൽ പ്രത്യേകം അഭിനന്ദന്ദിച്ചു.

ഫോട്ടോ: കേരള സാഹിത്യോത്സവിൽ ജൂനിയർ, സീനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയിച്ച സഹോദരങ്ങളായ അബ്ദുൽ ബാസിത്തും മുഹമ്മദ്‌ നഹ്യാനും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version