പൂനൂർ: കേരള പരീക്ഷ ഭവൻ നടത്തിയ അപ്പർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിന് യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ. ഫഹീം മുഹമ്മദ് (ബൈത്തുൽ ഇസ്സ, നരിക്കുനി), മുഹമ്മദ് പി.പി(മർകസ് ദിന്നൂറെയ്ൻ, നടവണ്ണൂർ), മുഹമ്മദ് അദ്നാൻ കെ.ടി (ഹസനുൽ ബസരി, മുട്ടം-കണ്ണൂർ) എന്നിവരാണ് ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം കൈവരിച്ചത്.
വിദ്യാർത്ഥികളെ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
ഫോട്ടോ: യു എസ് എസ് പരീക്ഷയിൽ സ്കോളർഷിപ്പിന് യോക്യത നേടിയ മദീനതുന്നൂർ വിദ്യാർത്ഥികളായ ഫഹീം മുഹമ്മദ്, മുഹമ്മദ് പി.പി, മുഹമ്മദ് അദ്നാൻ കെ.ടി.
