മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം

പൂനൂർ: മർകസ് ഗാർഡൻ യൂണിറ്റ് റെന്റിവ്യൂവിന് തുടക്കമായി. ജനുവരി 5,6,7 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്. ‘സെൻസിങ് ദി സ്പെയ്സസ് ‘എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി മുബഷിർ നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി സന്ദേശ പ്രഭാഷണം നടത്തി. പരിപാടിയിൽ നാസർ സഖാഫി, സലീം നൂറാനി എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 180 ഇനങ്ങളിലായി 200 വിദ്യാർത്ഥികൾ മാറ്റുരക്കും. പ്രോഗ്രാം കൺവീനർ ഷംഷാദ് അലി സ്വാഗതവും സാബിത് സുലൈമാൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version