പൂനൂർ :- ജാമിഅഃ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’24 ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു.‘സെൻസിങ്ങ് ദി സ്പേസസ്’ എന്ന തീമിൽ നടക്കുന്ന റൊന്റിവ്യൂ’24 അതി സാങ്കേതിക വിദ്യയുടെയും മെഷീനറി ലേണിങ്ങിന്റെയും പുതിയ ലോകത്ത് മനുഷ്യ മനസ്സിന്റെ സാധ്യതകളെയും പരസ്പര അകലങ്ങളെയും പുനർവിചിന്തനം നടത്തുകയാണ്. മനുഷ്യർക്കും മനസ്സുകൾക്കുമിടയിലെ അകലങ്ങളെയും, ബന്ധങ്ങൾക്കിടയിലെ വിടവുകളെയും, വാക്കുകൾക്കിടയിലെ ഇടർച്ചകളെയുമൊക്കെകുറിച്ചുളള പര്യാലോചനകളും പരിഹാരങ്ങളുമാണ് പ്രമേയം ആവശ്യപ്പെടുന്നത്. മർകസ് ഗാർഡനിൽ വെച്ച് നടന്ന ക്യൂറേറ്റർ ടോക്കിൽ അൻഷിഫ് അലിയുടെ നേതൃത്വത്തിൽ ഇയാസ് സുലൈമാൻ,മുബഷിർ പൊന്നാനി, അമീൻ അഷ്‌റഫ്,മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. മനുഷ്യ ബന്ധങ്ങളുടെ നിർവചനത്തിൽ ഇടങ്ങളുടെ പ്രാധാന്യവും അതിന്റെ പുതിയ കാല പ്രയോഗികതയും സംഗമത്തിൽ ചർച്ച ചെയ്തു.വിത്യസ്ത ഓഫ് ക്യാമ്പസുകളിൽ ക്യൂറേറ്റർ ടോക്കുകൾ പ്രമേയത്തെ ചർച്ച ചെയ്യും.
ജനുവരി 5,6,7 തിയ്യതികളിലായി റൊന്റിവ്യൂ’24 പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും.അതിന് മുന്നോടിയായി ജാമിഅഃ മദീനത്തൂന്നൂറിന്റെ ഇരുപത്തിയാറ് ഓഫ് ക്യാമ്പസുകളിൽ യൂണിറ്റ് റൊന്റുവ്യൂകൾ നടന്നു കൊണ്ടിരിക്കുകയാണ്.അതിൽ വിജയികളാകുന്ന ആയിരത്തിമുന്നൂരിലധികം പ്രതിഭകൾ മൈനർ, സുബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങളിലായി ഹോം റോന്റീവ്യുവിൽ മാറ്റുരക്കുമെന്ന് ഡീൻ ഓഫ് സ്റ്റുഡന്റസ് അഫയർസ് ഷിബിലി താഹിർ നൂറാനി അറിയിച്ചു.
