“മത് ലഅ്” ക്യാമ്പയിന് തുടക്കം

പൂനൂർ: ജാമിഅ മദീനതുന്നൂർ മുഹറം ക്യാമ്പയിൻ ‘മത് ലഅ്’ന് തുടക്കം. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മുഹർറത്തിന്റെ ചരിത്ര പശ്ചാത്തലങ്ങൾ അയവിറക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും. നോളേജ് ഗാലറി, ‘ഹിജ്റയുടെ ഫിഖ്‌ഹും വർത്തമാനവും’ എന്ന വിഷയത്തിലുള്ള ശരീഅ സെമിനാർ, വ്യത്യസ്ത ഭാഷകളിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തിദ്കാർ ടോക്ക് സീരീസ്, ട്രാൻസ്‌ലേഷൻ ഡയലോഗ്, ‘ഇഖ്തിലാഫുൽ മതാലിഅ് ‘ എന്ന വിഷയത്തിൽ ശരീഅ ജൽസ, ഹസീബു പ്ലാനർ തുടങ്ങിയ പദ്ധതികളും ജനറൽ ക്വിസ്സ്, പ്രബന്ധ രചന, ചരിത്രാഖ്യാന രചന, റിപ്പോർട്ട് തുടങ്ങിയ മത്സരങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. ഓരോ പദ്ധതികളും മത്സരങ്ങളും സമയബന്ധിതമായി ക്യാമ്പസുകളിൽ നടത്തപ്പെടുമെന്ന് ഡീൻ ഓഫ് സ്റ്റുഡന്റസ് അഫേ‌ഴ്സ് ശിബിലി ത്വാഹിർ നൂറാനി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version