പൂനൂർ: ജാമിഅ മദീനതുന്നൂർ അൽ ഖിദ്മ ലീഡർഷിപ്പ് ബൂട്ട് ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പിന് ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിളിലെ നേതൃഗുണത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആസൂത്രണം ചെയ്ത പരിപാടിയിൽ ഖിദ്മ’ സംസ്കാരത്തെ വളർത്തുന്നതിൽ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പങ്കിനെ കുറിച്ച് ഉബൈദ് നൂറാനി ഗുജറാത്ത് സെഷന് നേതൃത്വം നൽകി. ഉദ്ഘാടന സെഷനിൽ സയ്യിദ് സഹൽ അവേലം, ഷാഹിദ് നിസാമി എന്നിവർ പങ്കെടുത്തു.
രണ്ടാം ദിനത്തിൽ പ്രോ റെക്ടർ ആസഫ് നൂറാനി (മിഷൻ ഓഫ് ജാമിഅ മദീനതുന്നൂർ), ഡീൻ ഓഫ് സ്റ്റുഡൻ്റ്സ് അഫയർ ശിബിലി താഹിർ നൂറാനി (ഡ്യൂട്ടീസ് ഓഫ് സ്റ്റുഡന്റ്സ് യൂണിയൻ) ഡയറക്റ്റർ ഓഫ് കാലിഫ് ലൈഫ് സ്കൂൾ അംജദ് വഫാ( ഇരുപത്തിയൊന്നാം നൂറ്റാണ്ടും നേതൃഗുണവും) സ്വാലിഹ് ന്യൂസ്ട്രീറ്റ്, ജലാൽ നൂറാനി ,എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപന സംഗമത്തിൽ ഡോ.അബ്ദുൽ റസാഖ് (ഡയറക്ടർ, അഞ്ജുമാനെ ഇസലാംസ് കലെസ്കർ ടെക്നിക്കൽ ക്യാമ്പസ്) ഉൽഘാടനം ചെയ്യുകയും ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തുകയും ജാമിഅ മദീനതുന്നൂർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തു. സയ്യിദ് ജസാർ ഇബ്രാഹിം ( ചെയർമാൻ) സാബിത്ത് സുലൈമാൻ( ജനറൽ കൺവീനർ), നഈം അഷ്‌റഫ് ( ഫിനാൻസ് ഓഫീസർ) സൽമാൻ കരുവാരക്കുണ്ട് ( ക്യാമ്പസ് കോർഡിനേറ്റർ) .
ജാമിഅ മദീനതുന്നൂറിൻ്റെ ഇരുപതിമൂന്ന് ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയൻ എക്സിക്യൂട്ടിവ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പസ് കോർഡിനേറ്റർ സൽമാൻ കരുവാരക്കുണ്ട് സ്വാഗതവും സെൻട്രൽ കമ്മിറ്റി കൺവീനർ നന്ദിയും പറഞ്ഞു.
