ഇമാം അഹ്മദ് റസാ ഖാൻ ബറേലി; അനുസ്മരണ സംഗമം സമാപിച്ചു

പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഉർദു ഡിപ്പാർട്ട്മെന്റിനു കീഴിൽ ആലാ ഹസ്രത് അഹ്മദ് റസാഖാൻ ബറേലിയുടെ നൂറ്റി അഞ്ചാമത് ഉറൂസിനോടനുബന്ധിച്ച് നടന്ന ‘ നഗ് മാതെ റസാ’ അനുസ്മരണ സംഗമം സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്മദ് നൂറാനിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് നാഷണൽ ട്രഷറർ സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ ആത്മീയ മണ്ഡലങ്ങളെ നിർമ്മിക്കുന്നതിൽ അഹ്മദ് റസാഖാന്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സമുദായങ്ങൾ നേരിടുന്ന ആത്മീയ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ശാമിൽ മിൻഹാജ് സ്വാഗതവും ത്വൽഹത് നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി അക്കാദമിക് സെമിനാർ, നഅത്, ചരിത്രാഖ്യാന മത്സരം, ശാഇരീ കലാം എന്നിവ സംഘടിപ്പിച്ചു. ‘ശൈഖ് ബറേൽവി തങ്ങളുടെ രചനകൾ, ആദർശ നിലപാടുകൾ, അനുയായികൾ’ എന്ന വിശയത്തിൽ നടന്ന അക്കാദമിക് സെമിനാറിൽ മുഹമ്മദ് അബ്ദുറസ്സാഖ് (മർകസ് ഗാർഡൻ, പൂനൂർ) ബെസ്റ്റ് പേപ്പർ അവാർഡിന് അർഹനായി. നഅത് മത്സരത്തിൽ മുഹമ്മദ് ഫലാഹ്(ഇമാം റബ്ബാനി, കാന്തപുരം), മുഹമ്മദ് മുശ്താഖ്(മർകസ്സുന്നജാത്ത്, എകരൂൽ), സയ്യിദ് അബ്ദുൽ മുഹ്സിൻ(ഇമാം ശാഫി, ബുസ്താനാബാദ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആലാ ഹസ്രത് വിശയമായി നടന്ന ചരിത്രാഖ്യാന മത്സരത്തിൽ മുഹമ്മദ് ഹിശാം (ഇസ്റ വാടാ നപ്പള്ളി) മുഹമ്മദ് സ്വാലിഹ് (ഇമാം ശാഫി, ബുസ്താനാബാദ്) സയ്യിദ് മുഹ്‌യുദ്ദീൻ ബിശ്ർ (ഇമാം ശാഫി ബുസ്താനാബാദ്) എന്നിവർ വിജയികളായി. ബാച്ചിലർ വിഭാഗം ശാഇരീ കലാമിൽ മുഹമ്മദ് അബ്ദുൽ റസാഖ് (മർകസ് ഗാർഡൻ,പൂനൂർ) റബീഹ് (ഇമാം റബ്ബാനി, കാന്തപുരം) ഹാഫിള് അമീൻ (മർകസ് ഗാർഡൻ,പൂനൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയുടെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനവിതരണം ജാമിഅ മദീനത്തുന്നൂര്‍ പ്രോ റെക്ടർ ആസഫ് നൂറാനി നിർവഹിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയിൽ ജാമിഅ മദീനതുന്നൂറിന്റെ ഇരുപതോളം ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഫോട്ടോ: അഹ്മദ് റസാ ഖാൻ ബറേലി അനുസ്മരണ സംഗമം എസ്.എസ്.എഫ് നാഷണൽ ട്രഷറർ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version