മർകസ് ദുന്നൂറൈൻ യൂണിറ്റ് ‘റോന്റിവ്യൂ 24’ സമാപിച്ചു

നടുവണ്ണൂർ | ജാമിഅ മദീനതുന്നൂർ ക്യാമ്പസ് നടുവണ്ണൂർ മർകസ് ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർഥികൾ സംഘടിപ്പിച്ച റോന്റിവ്യൂ’24 ആർട്സ് ഫെസ്റ്റ് സമാപിച്ചു. ‘സെൻസിംഗ് ദി സ്പേസസ്’ എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിന്റെ ഭാഗമായി “ശാസ്ത്ര രംഗത്ത് മുസ്ലിം പണ്ഡിതരുടെ ധൈഷണിക ഇടപെടലുകൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സമാപന സംഗമത്തിൽ പ്രിൻസിപ്പൽ റുവൈം നൂറാനി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു.ബശീർ മദനി,റശീദ് സഖാഫി,മുഹമ്മദ് അലി സിദ്ദീഖി എന്നിവർ സംസാരിച്ചു. മുത്വലിബ് നൂറാനി സ്വാഗതവും ജാബിർ സഅദി നന്ദിയും പറഞ്ഞു.വിജയികൾ മർകസ് ഗാർഡനിൽ വെച്ച് ജനുവരി 5,6,7 തിയ്യതികളിലായി നടക്കുന്ന ഹോം റോൻ്റിവ്യുവിൽ മത്സരിക്കും.

ഫോട്ടോ :- ‘റെന്റിവ്യൂ 24′ ക്യാമ്പസ് ഫെസ്റ്റ് സമാപിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version