പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ന് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അവേലം പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന റോൻ്റിവ്യു ആഘോഷങ്ങൾക്ക് തുടക്കമായി. മർകസ് ഗാർഡൻ മനേജർ അബൂസ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ നാസർ സഖാഫി പൂനൂർ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. മുഹ്‌യിദ്ദീൻ സഖാഫി തളീക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, നൗഫൽ നൂറാനി, ആസഫ് നൂറാനി വരപ്പാര, മാജിദ് സഖാഫി, പി.എം അയ്യൂബ് മൗലവി, സി.കെ അസീസ് ഹാജി, അബ്ദു സലാം പൂനൂർ, ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫെസ്റ്റിവൽ കോഡിനേറ്റർ മുബശ്ശിർ പൊന്നാനി സ്വാഗതവും ഫെസ്റ്റിവൽ ഡയറക്ടർ വാസ്വിൽ മുജീബ് നന്ദിയും പറഞ്ഞു.‘അകലങ്ങളെ അറിയുന്നു’ എന്ന പ്രമേയത്തെ ചർച്ച ചെയ്യുന്ന റോൻ്റിവ്യു’24 ൽ ജാമിഅ മദീനതുന്നൂറിൻ്റെ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾ ഇരുന്നൂറോളം മത്സര ഇനങ്ങളിലായി സർഗ്ഗവസന്തം തീർക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന പരിപാടിയിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.ശാഇരി കലാം,കൊളോക്കിയം,കാലിഗ്രാഫിറ്റി,ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി,മസ്അല സൊല്യൂഷൻ,ഹിഫ്ലുൽ മുതൂൻ, പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.ഞായറാഴ്‌ച്ച രാവിലെ നടക്കുന്ന ഡിസ്കഷനിൽ ‘കൃത്രിമ ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം (ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ് (ഡയറക്ടർ EMMRS), ഇ.പി മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ലൈഫ് ഫെസ്റ്റിവൽ എജ്യുകേഷനൽ കൗൺസിലിംഗ്, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, എക്സ്പേർട്ട് കോൺവോ, പാനൽ ഡിസ്കഷൻ, അക്കാദമിക് വേബിനാർ, പാപ്പിറസ്, ഖൽവാ തിയേറ്റർ, കോസ്മോ സാപിയൻ ആർട്ടിസ്റ്റിക് എക്സ്പോ, കൾച്ചറൽ ഗാല ,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, തുടങ്ങിയ വ്യത്യസ്ത ബൗദ്ധിക-സർഗാത്മക വ്യവഹാരങ്ങളുടെ വേദിയാകും.ഫോട്ടോ: ജാമിഅ മദീനതുന്നൂർ റെന്റിവ്യു പരിപാടികൾക്ക് തുടക്കം കുറിച്ച് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അവേലം പതാക ഉയർത്തുന്നു.
റോൻ്റിവ്യു’24 പതാക ഉയർന്നൂ; സർഗ്ഗാരവങ്ങൾക്ക് തുടക്കമായി
