പൂനൂർ | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് സംഘടിപ്പിച്ച ഗണിത ശാസ്ത്രദിന മത്സരങ്ങളിൽ നേട്ടം കൊയ്ത് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റബീഅത്ത്, മലപ്പുറം മഞ്ചേരി സ്വദേശി സനീഹ് എന്നിവരാണ് വിജയികളായത്.കോഴിക്കോട് ജില്ലയിലെ മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗം ക്വിസിൽ ഒന്നാം സ്ഥാനവും പോസ്റ്റർ പ്രസന്റേഷനിൽ രണ്ടാം സ്ഥാനവുമാണ് ഇവർ കരസ്ഥമാക്കിയത്. ഇരുവരും നിലവിൽ ജാമിഅ മദീനത്തുന്നൂറിന് കീഴിലെ ബൈത്തുൽ ഇസ്സ നരിക്കുനി ക്യാമ്പസിൽ പ്ലസ് ടു ബയോളജിക്കൽ സയൻസ് വിദ്യാർത്ഥികളാണ്. അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ജാമിഅ മദീനത്തുന്നൂർ അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.
എൻ ഐ ടി കാലിക്കറ്റ് സംഘടിപ്പിച്ച ഗണിത ശാസ്ത്രദിന മത്സരത്തിൽ ജേതാക്കളായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ
