റോൻ്റിവ്യു’24; ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു

പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. സീനിയർ വിഭാഗത്തിൻ്റെ മസ്അല സോല്യൂഷൻ, ശറഹ് റൈറ്റിങ്,കാലിഗ്രാഫിറ്റി, ബ്ലർബ് ഫിക്ഷൻ റൈറ്റിങ്, ഫിലോസഫിക്കൽ സ്‌ലൈസ്,കവിത, പ്രബന്ധം, റിട്ടൺ ട്രാൻസ്‌ലേഷൻ തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് സർഗ്ഗ നഗരിയിൽ അരങ്ങേറുന്നത്. വിത്യസ്ത ഭാഷകളിൽ നടക്കുന്ന എഴുത്ത് മത്സരങ്ങളിൽ കാലികവും സമൂഹികവുമായ വിഷയങ്ങൾ ചർച്ചയാകും.‘അകലങ്ങളെ അറിയുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന റോൻ്റിവ്യു’24 ൽ ജാമിഅ മദീനതുന്നൂറിൻ്റെ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾ ഇരുന്നൂറോളം മത്സര ഇനങ്ങളിലായി സർഗ്ഗവസന്തം തീർക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന പരിപാടിയിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.ശാഇരി കലാം,കൊളോക്കിയം,കാലിഗ്രാഫിറ്റി,ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി,മസ്അല സൊല്യൂഷൻ,ഹിഫ്ലുൽ മുതൂൻ, പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.ഞായറാഴ്‌ച്ച രാവിലെ നടക്കുന്ന ഡിസ്കഷനിൽ ‘നിർമ്മിത ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം (ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ് (ഡയറക്ടർ EMMRS), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ലൈഫ് ഫെസ്റ്റിവൽ എജ്യുകേഷനൽ കൗൺസിലിംഗ്, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, എക്സ്പേർട്ട് കോൺവോ, പാനൽ ഡിസ്കഷൻ, അക്കാദമിക് വേബിനാർ, പാപ്പിറസ്, ഖൽവാ തിയേറ്റർ, കോസ്മോ സാപിയൻ ആർട്ടിസ്റ്റിക് എക്സ്പോ, കൾച്ചറൽ ഗാല ,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, തുടങ്ങിയ വ്യത്യസ്ത ബൗദ്ധിക-സർഗാത്മക വ്യവഹാരങ്ങളുടെ വേദിയാകും.

.Read More:

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version