മയ്യിൽ: ജാമിഅ മദീനത്തുന്നൂർ കമാലിയ ക്യാമ്പസ് റെന്റിവ്യൂ’25ന് ഉജ്ജ്വല സമാപനം. പി കെ പി തങ്ങൾ മയ്യിൽ പതാക ഉയർത്തി പ്രാർത്ഥന നടത്തി. എസ് വൈ എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. യുവഎഴുത്തുകാരനും കവിയുമായ പ്രദീപ് കുറ്റ്യാട്ടൂർ മുഖ്യാതിഥിയായി. സർഗാത്മകതയുടെ ആവിഷ്കാര വൈഭവം സ്വായത്തമാക്കുന്നതിന്റെ വ്യതിരിക്താവലംബങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
ഫെസ്റ്റിവലിലിൻ്റെ ഭാഗമായി അക്കാദമിക് സെമിനാർ, കായിക മത്സരങ്ങൾ, രചനാ മത്സരങ്ങൾ തുടങ്ങിയവ നടന്നു.’ആധുനിക കാലത്ത് രക്ഷാകർതൃ ദൗത്യം ഫലപ്രദമായി പ്രയോഗിക്കുന്ന വിധം’ എന്ന വിഷയത്തിൽ സംരംഭക-മനഃശ്ശാസ്ത്ര-വ്യക്തിത്വ വികസന രംഗത്തെ പ്രസിദ്ധ പരിശീലകൻ അബ്ദുൽ ഖാദർ ചൊവ്വ രക്ഷിതാക്കളോട് സംവദിച്ചു. കമാൽ ഹാജി മയ്യിൽ, അബ്ദുൽ ഫത്താഹ് നൂറാനി, നിസാർ നൂറാനി, ഹസൻ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
