റൊൻ്റിവ്യു’25; വിദ്യാർത്ഥികളോട് സംവദിച്ച് മുസ്തഫ. പി. എറയ്ക്കൽ

എടപ്പാൾ: കക്കടിപ്പുറം ദലാഇലുൽ ഖൈറാത്ത് ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ൻ്റെ വേദിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് സിറാജ് എഡിറ്റർ മുസ്തഫ പി. എറക്കൽ. ലിബറേറ്റീവ് സബ്മിഷൻസ് എന്ന തീമിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ അമിത സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി. തുടർന്നുണ്ടായ ചോദ്യോത്തര വേളയും കാലികപ്രസക്തമായ ചർച്ചകളുടെ വിവിധ തലങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതായിരുന്നു. ദലാഇലുൽ ഖൈറാത്തിനും റൊൻ്റിവ്യു കലാസംഗമത്തിനും അദ്ദേഹം ആശംസകൾ നേർന്നു. സ്ഥാപന സെക്രട്ടറി അബ്ദുസ്സലാം സഅദി ട്രഷറർ ഷംസുദ്ദീൻ ഹാജി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
ഫോട്ടോ: കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് യൂണിറ്റ് റൊൻ്റിവ്യു വേദിയിൽ മുസ്തഫ പി എറയ്ക്കൽ പ്രഭാഷണം നടത്തുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version