Unit Rendezvous

യൂണിറ്റ് റൊൻ്റിവ്യു; 42 ക്യാമ്പസുകളിൽ പരിപാടികൾക്ക് പരിസമാപ്തി

ജാമിഅ മദീനതുന്നൂറിൻ്റെ കേരളത്തിനകത്തും പുറത്തുമുള്ള 42 ക്യാമ്പസുകളിലും യൂണിറ്റ് റൊൻ്റിവ്യുകൾ സമാപിച്ചു. മദീനതുന്നൂർ ഇർസുന്നബവി ക്യാമ്പസുകളുടെ സോൺ റൊൻ്റിവ്യു മത്സരങ്ങൾക്കും പരിസമാപ്തി കുറിച്ചു

യൂണിറ്റ് റൊൻ്റിവ്യു; 42 ക്യാമ്പസുകളിൽ പരിപാടികൾക്ക് പരിസമാപ്തി Read More »

റൊൻ്റിവ്യു’25; വിദ്യാർത്ഥികളോട് സംവദിച്ച് മുസ്തഫ. പി. എറയ്ക്കൽ

കക്കടിപ്പുറം ദലാഇലുൽ ഖൈറാത്ത് ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ൻ്റെ വേദിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് സിറാജ് എഡിറ്റർ മുസ്തഫ പി. എറക്കൽ. ലിബറേറ്റീവ് സബ്മിഷൻസ് എന്ന തീമിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ അമിത സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി.

റൊൻ്റിവ്യു’25; വിദ്യാർത്ഥികളോട് സംവദിച്ച് മുസ്തഫ. പി. എറയ്ക്കൽ Read More »

ശുഹദ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ ’25 ന് പ്രൗഢ സമാപ്തി.

ശുഹദാ എജ്യൂ ക്യാമ്പസ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ “ലിബറേറ്റീവ് സബ്‌മിഷൻ” എന്ന പ്രമേയത്തിൽ നടക്കുന്ന ‘യൂനിറ്റ് റെന്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിനു പ്രൗഢമായ സമാപനം.2024 ഡിസംബർ 23,24 തീയതികളിൽ നടന്ന ഫെസ്റ്റിൽ പ്രമുഖർ സംബന്ധിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ നസീർ അഹ്സനി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ശുഹദ ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ ’25 ന് പ്രൗഢ സമാപ്തി. Read More »

ജമലുല്ലൈലി ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

മദീനത്തുന്നൂർ ജമലുല്ലൈലി ക്യാമ്പസ് ഫെസ്റ്റ് റോൻ്റിവ്യു സമാപിച്ചു. രണ്ട് ദിവസങ്ങളിലായി “ലിബറേറ്റീവ് സബ്മിഷൻസ്” എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് നിർവഹിച്ചു.

ജമലുല്ലൈലി ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം Read More »

ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം

മദീനതുന്നൂർ ദാറുൽ ഹിദായ ഗ്ലോബൽ അക്കാദമി ‘റെൻ്റിവ്യൂ 25’ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി. ഡിസംബർ ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളിൽ ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ 110 മത്സര ഇനങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മത്സരിച്ചു. മത്സര വിജയികൾ ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ പൂനൂർ ജാമിഅഃ മദീനത്തുന്നൂറിൽ വെച്ച് നടക്കുന്ന ഹോം റെൻ്റിവ്യൂവിൽ മുപ്പതോളം ക്യാംപസുകളിലെ വിദ്യാർത്ഥികളുമായി മത്സരിക്കും.

ദാറുൽ ഹിദായ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം Read More »

മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് സമാപനം

ചെരിപ്പൂർ മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് ഇന്നലെ സമാപനം കുറിച്ചു.രണ്ട് ദിവസം നീണ്ടു നിന്ന ഈ പരിപാടിയിൽ ‘ലിബറേറ്റീവ് സബ്മിഷൻ’എന്ന തീമിൽ നൂറിൽ പരം മത്സരങ്ങൾ നടത്തപെട്ടു.പാലക്കാട്‌ ദാഇറ പ്രസിഡന്റ്‌ അബ്ബാസ് സഅദി പരിപാടി ഉദ്ഘാടനം ചെയ്തു.മർകസ് ബിലാൽ മാനേജർ അബ്ദുൽ റസാഖ് ഫാളിലി അധ്യക്ഷത വഹിച്ചു.ഹാഷിം സഖാഫി ചെരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. സിറാജ് പത്രം ചീഫ് എഡിറ്റർ മുസ്തഫ അറക്കൽ പ്രത്യേക തീം ടോക്ക് നടത്തി.

മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് സമാപനം Read More »

റെൻ്റിവ്യൂ 25, മർകസുൽ ഹുദയിൽ യൂണിറ്റ് ഫെസ്റ്റിന് സമാപനം

പൊട്ടശ്ശേരി മർകസുൽ ഹുദാ ക്യാമ്പസ് വിദ്യാർത്ഥി സംഘടന നാദി ദഅവക്ക് കീഴിൽ “ലിബറേറ്റിവ് സബ്മിഷൻ” എന്ന പ്രമേയത്തിൽ നടക്കുന്ന യൂണിറ്റ് റെൻ്റിവ്യൂ 25 ലൈഫ് ഫെസ്റ്റിവലിന് സമാപനം. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വക്കറ്റ് ജോബ് മൈക്കിൾ ഉദ്ഘാടനം നിർവഹിച്ചു.

റെൻ്റിവ്യൂ 25, മർകസുൽ ഹുദയിൽ യൂണിറ്റ് ഫെസ്റ്റിന് സമാപനം Read More »

ആൻഡമാൻ മർകസ് റെൻ്റിവ്യൂക്ക് പരിസമാപ്തി

ജാമിഅ മദീനത്തുന്നൂർ ഓഫ് ക്യാമ്പസ് മർകസ് ഫസ്ലെ ഹഖ് അക്കാദമി ആൻഡമാനിലെ റെൻ്റിവ്യൂ ലൈഫ് ഫെസ്റ്റിവലിന് പരിസമാപ്തി കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി എസ് എസ് എഫ് ആൻഡമാൻ സ്റ്റേറ്റ് പ്രസിഡൻ്റ് സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രിസിപ്പൾ റാഷിദ് നൂറാനി അധ്യക്ഷത വഹിച്ചു. മർകസ് റീജിയണൽ ഡയറക്ടർ മുഹമ്മദ് അലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

ആൻഡമാൻ മർകസ് റെൻ്റിവ്യൂക്ക് പരിസമാപ്തി Read More »

ദാറുൽ ഫതഹ് യൂനിറ്റ് റൊൻ്റിവ്യു സമാപിച്ചു

തൊടുപുഴ: കുന്നം ദാറുൽ ഫതഹ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ ‘ലിബറേറ്റീവ് സബ്‌മിഷൻസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യൂനിറ്റ് റൊൻ്റിവ്യു ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു.

ദാറുൽ ഫതഹ് യൂനിറ്റ് റൊൻ്റിവ്യു സമാപിച്ചു Read More »

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ

കാന്തപുരം: വിദ്യാർത്ഥികളിലെ ചരിത്രാവബോധത്തിന്റെ ശോഷണം വലിയ അപകടം സൃഷ്ടിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പിന്നാലെ പോകുമ്പോഴും വിദ്യാർത്ഥികൾ ചരിത്രബോധം ഉള്ളവരാകണം. ജാമിഅ മദീനതുന്നൂർ സെൻ്റർ ഫോർ ഹിസ്റ്ററി, ഇമാം റബ്ബാനി കോളേജ് കാന്തപുരം ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ Read More »

Exit mobile version