വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: ഹജ്ജ് കമ്മിറ്റി ചെയർമാൻ

കാന്തപുരം: വിദ്യാർത്ഥികളിലെ ചരിത്രാവബോധത്തിന്റെ ശോഷണം വലിയ അപകടം സൃഷ്ടിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പിന്നാലെ പോകുമ്പോഴും വിദ്യാർത്ഥികൾ ചരിത്രബോധം ഉള്ളവരാകണം. ജാമിഅ മദീനതുന്നൂർ സെൻ്റർ ഫോർ ഹിസ്റ്ററി, ഇമാം റബ്ബാനി കോളേജ് കാന്തപുരം ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാം റബ്ബാനി കോളജ് പ്രിൻസിപ്പൽ ഇർഷാദ് നൂറാനി അധ്യക്ഷത വഹിച്ചു. പി.എസ്.സി. മെമ്പർ ഡോ. ഷാജിബ്, ജാമിഅ മദീനതുന്നൂർ പ്രോ-റെക്ടർ ആസഫ് നൂറാനി എന്നിവർ സംബന്ധിച്ചു. ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ്റി ഇരുപതോളം മത്സരങ്ങളിലായി 130 വിദ്യാർത്ഥികൾ മത്സരിച്ചു.
ഫോട്ടോ: അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version