തൊടുപുഴ: കുന്നം ദാറുൽ ഫതഹ് വിദ്യാർഥി സംഘടന നാദി ദഅവക്ക് കീഴിൽ ‘ലിബറേറ്റീവ് സബ്‌മിഷൻസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യൂനിറ്റ് റൊൻ്റിവ്യു ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു.
കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രട്ടറി ടി.കെ അബ്ദുൽ കരീം സഖാഫി ഇടുക്കി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എ ശറഫുദ്ധീൻ മുഖ്യാതിഥിയായി. 80 മത്സരങ്ങളിലായി നാൽപതിലധികം വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾ പൂനൂർ മർകസ് ഗാർഡനിൽ അടുത്ത മാസം മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ഹോം റൊൻ്റിവ്യുയിൽ 30 ഓഫ് ക്യാമ്പസ്സിലെ വിദ്യാർഥികളുമായി മാറ്റുരക്കും.
അബ്ദുൽ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ഹസൈനാർ കാമിൽ സഖാഫി, റാഫി ഫാളിലി സംബന്ധിച്ചു.
ഫോട്ടോ: മുഖ്യാതിഥി കെ. എ ഷറഫുദ്ദീൻ പ്രഭാഷണം നടത്തുന്നു
