ആൻഡമാൻ: ജാമിഅ മദീനത്തുന്നൂർ ഓഫ് ക്യാമ്പസ് മർകസ് ഫസ്ലെ ഹഖ് അക്കാദമി ആൻഡമാനിലെ റെൻ്റിവ്യൂ ലൈഫ് ഫെസ്റ്റിവലിന് പരിസമാപ്തി കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി എസ് എസ് എഫ് ആൻഡമാൻ സ്റ്റേറ്റ് പ്രസിഡൻ്റ് സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രിസിപ്പൾ റാഷിദ് നൂറാനി അധ്യക്ഷത വഹിച്ചു. മർകസ് റീജിയണൽ ഡയറക്ടർ മുഹമ്മദ് അലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
ലിബറേറ്റീവ് സബ്മിഷൻ എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറ്റി ഇരുപതോളം മത്സരങ്ങളിലായി അമ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം ജിബ്രാൾട്ടർ വോയെജേഴ്‌സ് ഓവറാൾ ചാമ്പ്യൻമാരായി. കോർഡോബൻ മാവേറിക്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നിന്ന് ഷാഹിദ് അബൂബക്കറും ജൂനിയർ വിഭാഗത്തിൽ നിന്ന് ശയാൻ അബ്ദുൽ അസീസും സ്റ്റാർ ഓഫ് തി ഫെസ്റ്റിന് അർഹരായി.
സമാപന സംഗമത്തിൽ ആൻഡമാനിലെ പ്രശസ്ത ഗായകരായ എൻ ജാബിർ, വസീം വിംബെർളി ഗഞ്ച് തുടങ്ങിയവർ സംബന്ധിച്ചു. ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി അലി സഖാഫി, ആൻഡമാൻ മർകസ് ജനറൽ സെക്രട്ടറി ഹുസ്സൈൻ മാസ്റ്റർ , എസ് വൈ എസ് പ്രസിഡൻ്റ് അസീസ് സഖാഫി, ഷഹീം സഅദി ആശംസകൾ അറിയിച്ചു
ഫോട്ടോ: റെൻ്റിവ്യൂ 25 എസ് എസ് എഫ് ആൻഡമാൻ സ്റ്റേറ്റ് പ്രസിഡൻ്റ് സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
